ചേലക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ വാർഷിക സമ്മേളനം ചേലക്കര അനില കമ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. സമ്മേളനം ഡോ. വി. എൽ ലജീഷ് (പ്രൊഫ.കമ്പ്യൂട്ടർ സയൻസ് വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല) നിർമ്മിത ബുദ്ധി, ചരിത്രം, നൈതികത, രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.കായികമായ കാര്യങ്ങൾ മാത്രമല്ല ബുദ്ധിപരമായ കാര്യങ്ങളും യന്ത്രങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുമോ എന്ന ചിന്തയിൽ നിന്നാണ് നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെയും തുടക്കം. ഡാറ്റകളും അൽഗോരിതങ്ങളുമാണ് നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനം. ഡാറ്റയിലെ പക്ഷപാതിത്വങ്ങളും മുൻവിധികളും മുൻഗണനകളും എ.ഐ സാങ്കേതികവിദ്യയുടെ നൈതികതയെ ബാധിയ്ക്കും. ഇന്ന് ഡാറ്റകളെയും അൽഗോരിതങ്ങളെയും നിയന്ത്രിയ്ക്കുന്ന കോർപ്പറേറ്റുകൾക്കും ഭരണകൂടങ്ങൾക്കും എ.ഐ സാങ്കേതികവിദ്യയേയും കൈയ്യടക്കി വയ്ക്കാൻ കഴിയുന്നു.സാമൂഹിക നൻമയ്ക്കായി ഉത്തരവാദിത്തോടുകൂടി AI നിർമ്മിയ്ക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും നടക്കുന്നു.പുതിയ സാകേതിക വിദ്യകളോടല്ല അവ കൈയ്യടക്കിവെച്ചിരിക്കുന്ന മൂലധന ശക്തികളോടാണ് നാം സമരം ചെയ്യേണ്ടതെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

   ഉൽഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ചേലക്കര എം.എൽ. എ യു .ആർ .പ്രദീപ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദ്മജ എന്നിവരും ഉൽഘാടന സമ്മേളനത്തിൽ പങ്കെടുത്തു. 

സമ്മേളനത്തിൻ്റെ ലോഗോ തയ്യാറാക്കിയ അർജ്ജുൻ . കെ. വൈയ്ക്ക് യു. ആർ പ്രദീപ് എം.എൽ.എ ഉപഹാരം നൽകി. സംഘാടക സമിതി കൺ വീനർ എം.എൻ നീലകണ്ഠൻ ഉൽഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *