കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വയോമിത്രം പദ്ധതി കാലോചിതമായി പരിഷ്കരിച്ച് നടപ്പിലാക്കുക.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം
ചേലക്കര: സാമ്പത്തിക പരിഗണനകൾ ഇല്ലാതെ 65 കഴിഞ്ഞ എല്ലാ വയോജനങ്ങൾക്കും പ്രയോജനകരമാവും വിധം സാമൂഹ്യ സുരക്ഷാ വകുപ്പിൻ്റെ ” വയോമിത്രം “പദ്ധതി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാലോചിതമായി പരിഷ്കരിച്ച് നടപ്പിലാക്കണമെന്ന് 13-4-25 ന് ചേലക്കരയിൽ സമാപിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത വിധം വർദ്ധിച്ചവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസ ചൂഷണങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ 2014 മുതൽ കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തിരമായി പാസ്സാക്കുക,
റസിഡൻ്ഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന പ്രാക്തന ഗോത്രവിഭാഗമായ കാടർ സമുദായത്തിലെ വിദ്യാർത്ഥികൾ വേനലവധിക്കാലത്ത് വീട്ടിലെത്തുമ്പോൾ സ്കൂളിലെ ഭക്ഷണശീലങ്ങളിൽ നിന്ന് പെട്ടെന്ന് കാടിൻ്റെ ഭക്ഷണശീലത്തിലേക്ക് മാറാൻ കഴിയാത്ത അവസ്ഥയുണ്ട്. ഈ പശ്ചാത്തലത്തിൽ ഈ വിഭാഗത്തിലുള്ളവർക്ക് സമീകൃതാഹാരവും നല്ല വെള്ളവും അവർ താമസിക്കുന്ന സങ്കേതങ്ങളുടെ പരിസരത്തു തന്നെ ലഭ്യമാക്കണമെന്നും സ്കൂളിൽ പോകുന്ന മുഴുവൻ കാടർ വിഭാഗത്തിലെ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നതിനുള്ള അടിയന്തിര നടപടികൾ ജില്ലാഭരണകൂടം സ്വീകരിക്കണം. എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ഡോ. സി എൽ ജോഷി, വൈ. പ്രസിഡൻ്റുമാർ കെ കെ കസീമ, ജെയ് മോൻ സണ്ണി, സെക്രട്ടറി അഡ്വ. ടി വി രാജു, ജോ. സെക്രട്ടറിമാരായി ഐ.കെ മണി, സോമൻ കാര്യാട്ട്, ട്രഷറർ രവീന്ദ്രൻ പി എന്നിവരെ തെരഞ്ഞെടുത്തു.
ചേലക്കരം എം പിയും സംഘാടക സമിതി ചെയർപേഴ്സനുമായ കെ രാധാകൃഷ്ണൻ, സംസ്ഥാന പ്രസിഡൻ്റ് ടി കെ .മീരാഭായ് ടീച്ചർ, കേന്ദ്രനിർവ്വാഹക സമിതി അംഗം പി.യു.മൈത്രി, സുനിൽകുമാർ എസ് എൽ, ഡോ. സി എൽ ജോഷി, അഡ്വ. ടി വി രാജു, പി രവീന്ദ്രൻ, സോമൻ കാര്യാട്ട് ,എന്നിവർ സംസാരിച്ചു.