ശാസ്ത്രസാങ്കേതികരംഗത്ത് ഏറെ മുന്നേറുമ്പോഴും ശാസ്ത്രത്തെ കെട്ടുകഥയാക്കി അവതരിപ്പിക്കാനുള്ള ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ പദ്ധതിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരൂരങ്ങാടി മേഖല സംഘടനാവിദ്യാഭ്യാസ ക്യാമ്പ് ആവശ്യപ്പെട്ടു.
തിരൂരങ്ങാടി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നു. 40 പേർ പങ്കെടുത്തു.
നാം പ്രവർത്തിക്കുന്ന സാമൂഹ്യ പരിസരം എന്ന വിഷയം അവതരിപ്പിച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയ ടി ടി അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റിയംഗം സുനിൽ സി.എൻ ആമുഖാവതരണം നടത്തി. എം എം സചീന്ദ്രൻ , ബാബുരാജ് കെ, ടി. മിത്രദാസ് , കെ സി. മോഹനൻ എന്നിവർ പരിഷദ് ഗാനങ്ങൾ അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രസീത പി സ്വാഗതവും പരപ്പന ങ്ങാടി യൂണിറ്റ് സെക്രട്ടറി ഹർഷ നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിൽ
ശാസ്ത്രം ശാസ്ത്ര ബോധം (ഡോ. പി.മുഹമ്മദ് ഷാഫി), ലിംഗ തുല്യത വികസിക്കുന്ന മാനങ്ങൾ (ജയ ടി ടി ), സംഘടന: ഘടനയും ആശയങ്ങളും പ്രവർത്തനങ്ങളും (സുനിൽ സി.എൻ), വിവര സാങ്കേതികവിദ്യ (അജിത് ലാൽ വി ) ഭാവി പ്രവർത്തനങ്ങൾ (ബാബുരാജ് കെ.ടി), എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
തിരൂരങ്ങാടി മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിന്റെ തുടർച്ചയായി യൂണിറ്റ് തല ക്യാമ്പുകൾ സംഘടിപ്പിക്കും.