തിരുവനന്തപുരം ജില്ലാ വാർഷികം അനുബന്ധ പരിപാടികൾ സമാപിച്ചു.

0

അനുബന്ധപരിപാടികൾ

 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച അനുബന്ധ പരിപാടികൾക്ക് സമ്മേളനത്തിന്റെ തലേ ദിവസമായ 12.04.2025 ന് നെടുമങ്ങാട് സംഘമിത്രത്തിൽ ‘ശാസ്ത്രവും വിശ്വാസവും ‘ എന്ന വിഷയത്തിൽ നടന്ന ക്ലാസ്സുകളോടെ സമാപിച്ചു. ജില്ലാ വാർഷികത്തിൻ്റെ അനുബന്ധമായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല

നെടുമെങ്ങാട് മേഖലയിലെ തെരെഞ്ഞെടുത്ത 60 

വിദ്യാലയങ്ങളിൽ 10000/- രൂപ വിലവരുന്ന പരിഷദ് ശാസ്ത്ര പുസ്തകങ്ങൾ ഈ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു

ശാസ്ത്ര വണ്ടി

 ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ശാസ്ത്രവണ്ടി സ്കൂളുകളിൽ നൂറോളം ശാസ്ത്ര പരീക്ഷണ ക്ലാസുകൾ അവതരിപ്പിച്ചു. എ.അസിം , എ കെ നാഗപ്പൻ, ജിജോ കൃഷ്ണൻ, പ്രശാന്ത് നെടുമങ്ങാട് കെ യു സി ടി യിലെ അമ്പതോളം വിദ്യാർഥികൾ എന്നിവർ വിവിധ സ്കൂളുകളിൽ ശാസ്ത്ര ക്ലാസുകളും പരീക്ഷണങ്ങളും അവതരിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രവിഷയങ്ങളിലുള്ള താല്പര്യം ഉളവാക്കാൻ ഏറെ സഹായകകരമായിരുന്നു ഈ ക്ളാസുകളെന്ന്

 സ്കൂളുകളിലെ അധ്യാപകർ അഭിപ്രായപ്പെട്ടു. ഈ ക്ലാസുകൾക്ക് സമാന്തരമായി പൊതു ക്ലാസുകൾ ഗ്രന്ഥശാലകളിലും മറ്റു സ്ഥലങ്ങളിലും നടക്കുകയുണ്ടായി.

ശാസ്ത്ര പ്രഭാഷണങ്ങളും സംവാദങ്ങളും

 ജീവപരിണാമത്തിൻ്റെ വഴികൾ , ലഹരി- സമൂഹം – ശാസ്ത്രം, ‘ശാസ്ത്രവും വിശ്വാസവും തുടങ്ങിയ വിഷയങ്ങളിൽ 30 പ്രഭാഷണങ്ങളും സംവാദ സദസ്സുകളും നടന്നു. ഡോ.ബി ബാലചന്ദ്രൻ, ബി. രമേഷ്,ജിജോ കൃഷ്ണൻ അനിൽ വേങ്കോട്, ഡോ.യു നന്ദകുമാർ ,വി കെ നന്ദനൻ ,കെ ഹരികൃഷ്ണൻ സപ്തപുരം അപ്പുക്കുട്ടൻ,സോമശേഖരൻ നായർ, ചന്ദ്രൻ ചെട്ടിയാർ തുടങ്ങിയവർ ഈ ക്ലാസുകൾക്ക് നേതൃത്വം നല്കി. 

ശാസ്ത്ര വണ്ടി തെരുവിൽ

ശാസ്ത്രവണ്ടി തെരുവിൽ അവതരിപ്പിച്ച പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിനെ ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തിയതിനോടൊപ്പം ദിവ്യാത്ഭുതങ്ങളുടെ പിന്നിലുള്ള രഹസ്യങ്ങൾ വെളിവാക്കുന്ന അവതരണങ്ങൾ നടത്തുകയും ചെയ്തു. എ കെ നാഗപ്പൻ, ബി നാഗപ്പൻ ജിജോകൃഷ്ണൻ, എച്ച് അജിത് കുമാർ അനിൽ നാരായണൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ശാസ്ത്ര വണ്ടിയോടൊപ്പം സഞ്ചരിച്ചു.

യുവസംഗമം AIക്യം 

ഏപ്രിൽ 2- ന് സംഘടിപ്പിച്ച യുവസംഗമം AIക്യം എന്ന പുതുമയാർന്ന യുവസംഗമ പരിപാടി ശ്രദ്ധേയമായി. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ ഘടക വിഷയങ്ങൾ പങ്കെടുത്തവർ ചർച്ചയ്ക്ക് വിധേയമാക്കി. അനിൽ വേങ്കോട്, ആർ.എസ് വിഷ്ണു ഷീന തുടങ്ങിയവർ ഇതിന് നേതൃത്വം നല്കി.

പുസ്തകോൽസവം

ഏപ്രിൽ 5 മുതൽ 7 വരെ നടന്ന പുസ്തകോത്സവം ശാസ്ത്ര-സാമൂഹിക പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും വിതരണത്തിനും ഉള്ള വേദിയായി. പുസ്തകോത്സവ വേദിയിൽ കുട്ടികൾക്കായുള്ള ശാസ്ത്ര – ഭാഷാ ബാലോത്സവം നടന്നു. യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾ വിവിധ പരീക്ഷണങ്ങൾ പ്രദർശിപ്പിക്കുകയും അവ വിശദീകരിക്കുകയും ചെയ്തു. അവർ നടത്തിയ പരീക്ഷണങ്ങളെ ആസ്പദമാക്കി ഇൻസ്റ്റൻ്റ് ക്വിസും നടന്നു. സപ്തപുരം അപ്പുക്കുട്ടൻ എ.അസിം , ജിജോ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

സെമിനാർ

  പരിസ്ഥിതിയും വികസനവും വിഷയത്തിൽ നടന്ന സെമിനാറിൽ കേരള സർവകലാശാല, ബയോടെക്നോളജി വിഭാഗം ഹെഡും പ്രൊഫസ്സറുമായ ഡോ.ടി.എസ്‌.സ്വപ്ന, കേരള സർവ്വകലാശാലയുടെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ആൾട്ടർനേറ്റീവ് എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായ ഡോ. സിദ്ധിക് റാബിയത്, ജില്ലാ പരിസര വിഷയ സമിതി കൺവീനർ വി.ഹരിലാൽ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. എ.കെ.നാഗപ്പൻ, വിഷ്ണു.ആർ.എസ്, തുടങ്ങിയവർ ഇടപെട്ടു സംസാരിച്ചു.അനുബന്ധ പരിപാടികളുടെ കൺവീനർ ജിജോകൃഷ്ണൻ സ്വാഗതവും മേഖലാ പ്രസിഡൻറ് കെ.വിജയൻ നന്ദിയും പറഞ്ഞു.

യുവധാരണി

  ഏപ്രിൽ 6- ന് നടന്ന യുവ ധാരണി എന്ന പരിപാടിയിൽ യുവാക്കൾ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്തു. 

വനിതാസംഗമം

ഏപ്രിൽ 7 ന് വനിത സംഗമത്തിൽ വിവിധ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സ്ത്രീകൾ തന്നെ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു . ഡോ. ബാലചന്ദ്രൻ , വി കെ നന്ദനൻ, ഷീന തുടങ്ങിയവർ സ്ത്രീകളുടെ ചർച്ചകളിൽ ഇടപെട്ട് സംസാരിച്ചു. 

പാനൽചർച്ച

  ശാസ്ത്രവും വിശ്വാസവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ.മനോജ് വെള്ളനാട്, ഡോ. യു. നന്ദകുമാർ, ബി രമേഷ് എന്നിവർ പങ്കെടുത്തു.ജിജോ കൃഷ്ണൻ മോഡറേറ്ററായി. 

പ്രവർത്തക സംഗമം

 പരിഷത് പ്രവർത്തക സംഗമത്തിൽ മുതിർന്നവരും യുവാക്കളുമായ പരിഷത് പ്രവർത്തകർ അനുഭവങ്ങൾ പങ്കുവെച്ചു. കെ കെ കൃഷ്ണകുമാറാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *