ഉൾട്ടാ- യുവസംഗമം സംഘടിപ്പിച്ചു
ചേളന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല യുവസംഗമം പയമ്പ്ര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 27 ന് നടന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.ബിജു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ടി.ശ്യാം കുമാർ സ്വാഗതം പറഞ്ഞു യുവസമിതി മേഖല ചെയർമാൻ സി പി മിഥുൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ ജോയിൻ സെക്രട്ടറി ഹരീഷ് ഹർഷ ,യുവസമിതി ജില്ലാ കൺവീനർ ഡോ.ആതിര ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിൽ ജെൻ്റർ, ശാസ്ത്രബോധം പരിസ്ഥിതി വികസനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അനുരാഗ് എടച്ചേരി ,വിനു വിജയ് , ഡോ.ആതിരചന്ദ്രൻ, പി.നിതിൻ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും 40 യുവജനങ്ങളും 20 പരിഷത്ത് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ശാസ്ത്രഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.