ഗുരുവായൂർ യൂണിറ്റ് ബാലോത്സവം
22/09/23 തൃശൂർ
കേരള കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് ചാവക്കാട് മേഖല, ഗുരുവായൂർ യൂണിറ്റ് ബാലോത്സവം, ഗുരുവായൂർ നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. മേഖല സെക്രട്ടറി സിന്ധു ശിവദാസ് സ്വാഗതവും മേഖല കമ്മിറ്റി അംഗം കെ ആർ ശശിധരൻ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് പരിഷത്ത് നടത്തുന്ന ഇത്തരം പരിപാടികളെ അദ്ദേഹം പ്രശംസിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
32 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ ശ്രീ സോമൻ കാര്യാട്ട് പ്രധാനമായും കുട്ടികളുമായി സംവദിച്ചുകൊണ്ട് പരിപാടികൾ അവതരിപ്പിച്ചു. രാജഗോപാലൻ, ശശി ആഴ്ചത്ത് എന്നിവർ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾക്കു പുറമെ ശാസ്ത്ര സംബന്ധിയായ പാട്ടുകളും കളികളുമുൾപ്പെടെ വിവിധ കലാപരിപാടിളുമായി കുട്ടികളുമൊത്ത് ഇടപഴകലുകളുമുണ്ടായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കേശവൻ, ഒ എ സതീശൻ, മേഖല പ്രസിഡന്റ് കെ പി മോഹൻബാബു, മേഖല ട്രഷറർ കെ പി ഗോപികൃഷ്ണ, മേഖല വൈസ് പ്രസിഡന്റ് വി അഷ്‌റഫ്, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് അരുൺ സി മോഹൻ, യൂണിറ്റ് സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങളായ കെ ആർ ഗോപി, ഷൈജു മാസ്റ്റർ, ഗുരുവായൂർ യൂണിറ്റ് അംഗങ്ങളായ ഷീബ സുരേഷ്, യു യു സുബ്രഹ്മണ്യൻ, സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
ബാലോത്സവാനന്തരം “ഡാർവിൻ ബാലവേദി” എന്ന പേരിൽ ഗുരുവായൂരിൽ ബാലവേദിയും രൂപീകരിച്ചു. പ്രസിഡന്റായി അഭിനവ് കൃഷ്ണ ഒ എ, വൈസ് പ്രസിഡന്റായി മാളവിക ഒ എ, സെക്രട്ടറിയായി അഞ്ജന കെ പ്രഭാകരൻ, ജോയിന്റ് സെക്രട്ടറിയായി അനിരുദ്ധ് എം എസ് എന്നിവരെയും തിരഞ്ഞെടുത്തു.