കാര്യവട്ടം ക്യാമ്പസ് യൂണിറ്റിൽ മാനസികാരോഗ്യ ദിനാചരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റും, ഡിപ്പാർട്മെന്റ് ഓഫ് സൈക്കോളജിയും, ഡിപ്പാർട്മെന്റ്സ് യൂണിയനും സംയുക്തമായി, മാനസിക ആരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ടു അക്വാട്ടിക് ബയോളജി ഡിപ്പാർട്മെന്റ് സെമിനാർ ഹാളിൽവെച്ച് നടത്തിയ പാനൽ ചർച്ചയിൽ Dr. നീനു (Consultant Psychiatrist, Travancore Medicals Tvm ), Dr. ഷൈലജ (Professor and Head, Department of Psychology, University of Kerala ), Dr. ടിസി മറിയം തോമസ് ( Assistant Professor, Department of Psychology, University of Kerala) Dr. സുജിത് ബാബു ( Assistant Professor, Department of Psychology, University of Kerala) എന്നിവർ സംസാരിച്ചു. FYUGP വിദ്യാർത്ഥി സനൂപ് മോഡറേറ്ററായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ചു യൂണിറ്റ് സെക്രട്ടറി മാനസ് എം എസ്സ്, ഡിപ്പാർട്മെന്റ്സ് യൂണിയനെ പ്രതിനിധീകരിച്ചു UUC റംഷി തുടങ്ങിയവർ സംസാരിച്ചു.