‘ഉയരെ 24 ‘ യുവസമിതി ക്യാമ്പിന് തുടക്കം കുറിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ ഹരീഷ് മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
അട്ടപ്പാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ‘ഉയരെ 24’ സംസ്ഥാനതല ത്രിദിന ക്യാമ്പിന് അട്ടപ്പാടി കില ക്യാമ്പസിൽ തുടക്കം കുറിച്ചു. ഗാനരചയിതാവും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ ഹരീഷ് മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുവസമിതി ചെയർപേഴ്സൺ ജിസ്സ് ജോസഫ് അധ്യക്ഷത വഹിച്ചു.
പുതിയ തലമുറയും നവസാങ്കേതികവിദ്യയും എന്ന വിഷയത്തെ ആസ്പദമാക്കി ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ ‘നെക്സ്റ്റ് ജെൻ നേഷൻ’ സെഷന് നേതൃത്വം നൽകി. നീർത്തട വികസനം സംബന്ധിച്ച സെഷനിൽ കില റിസോഴ്സ് പേഴ്സൺമാരായ ടി ഗംഗാധരൻ, ജി രാധാകൃഷ്ണൻ, കെ പ്രതാപൻ എന്നിവർ സംസാരിച്ചു. ടി ആർ മീന സ്വാഗതവും യുവസമിതി കൺവീനർ എം ദിവാകരൻ നന്ദിയും പറഞ്ഞു. കെ.എസ്.എസ്.പി ജനറൽ സെക്രട്ടറി പി വി ദിവാകരൻ, ട്രഷറർ പി ബാബു, ക്യാമ്പ് ഡയറക്ടർ ഹരീഷ് കുമാർ, ക്യാമ്പ് ജോയിന്റ് ഡയറക്ടർമാരായ ഡോ. പി യു മൈത്രി, വിനോദ് കുമാർ, സെക്രട്ടറി പി അരവിന്ദാക്ഷൻ, വിജയകുമാർ ബ്ലാത്തൂർ, ലില്ലി കർത്ത, ഡോ. റസീന, ബി ബിനിൽ, ജില്ലാ സെക്രട്ടറി ഡി മനോജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നുമായി 105 യുവതീയുവാക്കളും 20 സംഘടകരും ഉൾപ്പെടെ 125 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സൈലന്റ് വാലി നാഷണൽ പാർക്കിൽ സന്ദർശനം നടത്തിയ ശേഷം 26 നു വൈകുന്നേരം ക്യാമ്പ് അവസാനിക്കും.