വി.കെ. എസ് ശാസ്ത്ര സാംസ്ക്കാരികോൽസവം – സ്വാഗതസംഘം രൂപീകരിച്ചു

0

  ജനകീയ സംഗീതജ്ഞനായിരുന്ന വി.കെ.എസിൻ്റെ മൂന്നാം ചരമവാർഷികമാണ് ഒക്ടോബർ 6. വിമോചന സംഗീതത്തിൻ്റെ പുത്തൻ സഞ്ചാരപഥം തീർത്ത വി.കെ.എസ് ഒരോർമ്മപ്പെടുത്തലാണ്. ഇടവേളകളില്ലാത്ത പോരാട്ടത്തെക്കു റിച്ചുള്ള ഓർമ്മപ്പെടുത്തൽ. അതുകൊണ്ടുതന്നെ വി.കെ.എസ് അനുസ്മരണം അറിയാനും പറയാനുമുള്ള ശാസ്ത്ര സാംസ്കാരികോത്സവമായാണ് നടത്തുന്നത്

ഈ വർഷം വി.കെ എസ് ശാസ്ത്ര സാംസ്ക്കാരികോൽസവം അദ്ദേഹത്തിൻ്റെ ജന്മനാടായ എറണാകുളം ജില്ലയിലെ വടക്കൻ പരവൂരിൽ ഒക്ടോബർ 4, 5, 6 തിയതികളിൽ നടക്കുകയാണ്. സാംസ്കാരികോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരണയോഗം ആഗസ്റ്റ് 16 വെള്ളിയാഴ്ച 5 pm ന് പറവൂർ ഗവ: സർവൻസ് കോപ്പറേറ്റീവ് ഹാളിൽ ചേർന്നു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ചു കൊണ്ടാണ് യോഗമാരംഭിച്ചത്. ശാസ്ത്ര സാഹിതൃപരിഷത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ടി.കെ.മീരാഭായി അധ്യക്ഷത വഹിച്ചു. പി. എസ്. ഷാബുവിൻ്റെ പരിഷത്ത് ഗാനാലാപനത്തിനുശേഷം പി.കെ വാസു ( പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റ് ) സ്വാഗതമാശംസിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ് പ്രൊഫ. കെ.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാസ്കാരികോത്സവത്തിൻ്റെ കാലികപ്രസക്തിയെ കുറിച്ച് സംസ്ഥാന പ്രസിഡൻ്റ് വിശദീകരിച്ചു. തുടർന്ന് എസ്. ജയകുമാർ (കല സംസ്കാരം സംസ്ഥാന കൺവീനർ)ആമുഖാവതരണം നടത്തി. സാംസ്കാരികോത്സവത്തിൻ്റെ ഉള്ളടക്കം വിശദികരിച്ചു കൊണ്ട് പി. ബെന്നി (കല സംസ്കാരം എറണാകുളം ജില്ല കൺവീനർ)സംസാരിച്ചു. കെ. പി. നഹുഷൻ ബഡ്ജറ്റ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിവിധ സാമൂഹികരാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് മേഘ്ന മുരളി , എം എസ് രതീഷ്, പി.പി സുകുമാരൻ, വി.എസ് സന്തോഷ്, സി .പി .ജയൻ, വി.സി. പത്രോസ്, ബി. രമേശ് തുടങ്ങിയവർ സംസാരിച്ചു.

വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്) എസ് ശർമ്മ ( മുൻ മന്ത്രി ) പി. രാജു (മുൻ എം.എൽ.എ ) ഡോ. സുനിൽ പി ഇളയിടം എന്നിവർ രക്ഷാധികാരികളും പ്രൊഫ. കെ വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ( ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ്) ചെയർമാനും പി. ബെന്നി ( ജില്ല കല സംസ്കാരം കൺവീനർ ) ജനറൽ കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചു.

പറവൂർ മേഖലാ സെക്രട്ടറി നന്ദി പറഞ്ഞു. സ്വാഗത സംഘ രൂപീകരണ യോഗം പരിഷത്ത് പ്രർത്തകരുടെയും മറ്റ് സാമൂഹിക , രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരുടെയുംപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *