വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം 2024

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സാംസ്കാരിക മുഖമായ ശാസ്ത്ര കലാജാഥകൾക്ക് ജീവൻ നൽകിയവരിൽ പ്രധാനിയാണ് വി.കെ. എസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജനകീയ സംഗീതകാരൻ വി.കെ. ശശിധരൻ. വി . കെ .എസിൻ്റെ ഓർമ്മദിനം വി. കെ. എസ് ശാസ്ത്ര സാംസ്കാരികോത്സവമായി പരിഷത്ത് 2022 മുതൽ നടത്തിവരുന്നു. ശാസ്ത്രബോധത്തിലധിഷ്ഠിതമായ പൊതുബോധനിർമ്മിതിക്കാവശ്യമായ നൂതന സാംസ്കാരിക ഉപകരണങ്ങൾക്കായുള്ള അന്വേഷണമാണ് പരിഷത്തിനെ സംബന്ധിച്ച് സാംസ്കാരികോത്സവം.

ഈ വർഷത്തെ വി.കെ. എസ് സാംസ്കാരികോത്സവം 2024 ഒക്ടോബർ 4 മുതൽ 6 വരെ  വി കെ.എസിൻ്റെ ജന്മനാടായ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ വെച്ചാണ് നടക്കുന്നത്.      അവിസ്മരണീയമാക്കാനുള്ള ആവേശത്തിലാണ് സംഘാടക സമിതി. വി. കെ. എസ് ഗാനസദസ്സുകൾ, സെമിനാറുകൾ, ബാലോത്സവങ്ങൾ, പ്രഭാഷണങ്ങൾ , സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ നടന്നു വരുന്നു.

2024 ഒക്ടോ. 4ന് വൈകുന്നേരം 4 മണിക്ക് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പരിഷത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ടി.കെ.മീരാഭായി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സ്വാഗതവും പി.ബെന്നി കൃതജ്ഞതയും പറയും.തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ പൂതപ്പാട്ട്, ഗീതാഞ്ജലി, ആരാണിന്ത്യാക്കാർ ( നാടകം), വി .കെ . എസ് പാട്ടുകളുടെ നൃത്താവിഷ്കാരം എന്നിവ അവതരിപ്പിക്കും.

             2024 ഒക്ടോ .5 രാവിലെ 9.30 ന് നടക്കുന്ന വി.കെ.എസ് അനുസ്മരണ സമ്മേളനത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ജനകീയ കല എന്ന വിഷയത്തിൽ കരിവെള്ളൂർ മുരളി സംസാരിക്കും. കൊട്ടിയം രാജേന്ദ്രൻ ആശംസ അറിയിക്കും. ബി. രമേഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് പി .കെ .വാസു സ്വാഗതവും ടി. പി.ഗീവർഗീസ് നന്ദിയും പറയും.

11.45pm ന് തുടങ്ങുന്ന രണ്ടാമത്തെ സെഷനിൽ 21 -ാം നൂറ്റാണ്ടിലെ മലയാളി കുടുംബ ജീവിതം എന്ന വിഷയത്തിൽ ഡോ. ജെ ദേവിക പ്രഭാഷണം നടത്തും. ഡോ. പി.യു മൈത്രി മോഡറേറ്ററാവും 

                2 pm ന് ചേരുന്ന മൂന്നാമത്തെ സെഷനിൽ ശാസ്ത്ര കലാജാഥയുടെ സാംസകാരിക മാനങ്ങൾ എന്ന വിഷയമതരിപ്പിച്ചു കൊണ്ട് എൻ വേണുഗോപാലൻ സംസാരിക്കും. ഡോ. പ്രമോദ് പയ്യന്നുർ , സുരേഷ് ബാബു ശ്രീസ്ഥ, കോട്ടയ്ക്കൽ മുരളി എന്നിവർ പ്രതികരിക്കും. ജി. രാജശേഖരൻ അധ്യക്ഷത വഹിക്കും

                  4pm ന് നടക്കുന്ന നാലാമത്തെ സെഷനിൽ ശാസ്ത്രം, സമൂഹം, സംസ്കാരം എന്ന വിഷയം ഡോ.സുനിൽ പി ഇളയിടം അവതരിപ്പിക്കും. പ്രൊഫ. പി.കെ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ കണ്ണൂർ , തൃശ്ശൂർ , എറണാകുളം ജില്ലകളിലെ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടകൾ ഉണ്ടാവും.

           2024 ഒക്ടോ 6ന് രാവിലെ9.30 ന് ഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ ഡോ. പി. പവിത്രൻ പ്രഭാഷണം നടത്തും. എം.എം സചീന്ദ്രൻ, ഡോ. ടി.പി. കലാധരൻ എന്നിവർ പ്രതികരിക്കും. പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12.30 ന് ചേരുന്ന സമാപന സമ്മേളനം ബഹു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനംചെയ്യും. എം. ആർ സുരേന്ദ്രൻ ആശംസ അറിയിക്കും. ഡോ കെ.ജി. പൗലോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സാംസ് കാരികോത്സവത്തിൽ നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.. കെ.പി.രവികുമാർ സ്വാഗതവും എ.കെ ജോഷി നന്ദിയും പറയും. സാംസ്കാരികോത്സവത്തിൻ്റെ തുടക്കം മുതൽ ഓരോ സെഷനോടൊപ്പവും കലാപരിപാടികളുമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *