സയൻസിന്റെ സർഗ്ഗ മണ്ഡലങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുക്കലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ദൗത്യം .

ആലങ്കോട് ലീലാകൃഷ്ണൻ 

 

യുക്തി പിന്തിരിഞ്ഞു നടക്കുന്ന ഈ കാലത്ത് യുക്തിക്കും ശാസ്ത്രബോധത്തിനും മനുഷ്യനന്മക്കും വേണ്ടിശാസ്ത്ര പ്രചാരണം ശക്തിപ്പെടുത്തേണ്ട ആവശ്യകത വർദ്ധിച്ച് വരികയാണ്.

സയൻസിന്റെ സർഗ്ഗ മണ്ഡലങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുക്കലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ദൗത്യമെന്ന് പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റ നേതൃത്വത്തിൽ വടക്കൻ പരവൂരിൽ നടക്കുന്നവി.കെ.എസ്.ശാസ്ത്ര സാംസ്കാരികോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. 

ഒറ്റക്ക് ഒറ്റക്ക് ശക്തരായിരിക്കെ തന്നെ കൂട്ടായി അതിശക്തരായി മാറുന്ന സംഘമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്നും അത് കേരളീയ നവോത്ഥാനത്തിൻ്റെ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരാണിക കാലഘട്ടത്തിലെ

അയുക്തികൾ ശാസ്ത്രം എന്ന പേരിൽ അവതരിപ്പിക്കാനാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്.

അഴുകിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വാരിപ്പുണരുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്.

അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന് 

കലയെ ശക്തമായ ആയുധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ.മീരാഭായി ആദ്ധ്യക്ഷം വഹിച്ചു. പി. രാജു. മുൻ എം.എൽ.എ.,

കേരള ഗ്രന്ഥശാല സംഘം പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ

 കെ.വി. കുഞ്ഞുകൃഷ്ണൻ 

പരിഷത്ത് മുൻ പ്രസിഡൻ്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പി..വി ദിവാകരൻ , സംസ്ഥാന വൈസ് പ്രസിഡൻ്റ് ശാന്തകുമാരി,

 സംസ്ഥാന കല സംസ്ക്കാരം ഉപസമിതി ചെയർമാൻ. ജി.രാജശേഖരൻ, കൺവീനർ ജയകുമാർ എന്നിവർ സംസാരിച്ചു. 

സംഘാടക സമിതി ജനറൽ കൺവീനർ പി.ബെന്നി സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡൻ്റ് പി.കെ.വാസു നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന കലാസന്ധ്യയിൽ കോട്ടയ്ക്കൽ മുരളി ,രഞ്ജിത്ത് ശ്രീധർ ,കെ. ഡി.മീര, രേണുക, സജിത്ത് ചെറായി എന്നിവർ ഗീതാഞ്ജലി പാട്ട്കളും പപ്പുക്കുട്ടി വായനശാലയിലെ പാട്ട് മാടം സംഘാംഗങ്ങൾ വി.കെ.എസ് സംഗീതം നൽകിയ പാട്ടുകളും, പരിഷത്ത് എറണാകുളം ജില്ലാ കലാസംഘം ശാസ്ത്ര കലാപരിപാടികളും ആരാണിന്ത്യക്കാർ നാടകവും അവതരിപ്പിച്ചു.

 

ഉദ്ഘാടന സമ്മേളനത്തിന് മുൻപ് നടന്ന എറണാകുളം ജില്ലയിലെ ശാസ്ത്ര കലാജാഥ പ്രവർത്തക സംഗമത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് കല സംസ്ക്കാരം ഉപസമിതി ചെയർമാൻ ജി.രാജശേഖരൻ മോഡറേറ്ററായിരുന്നു.കലാജാഥാ പ്രവർത്തകർ അവരുടെ കലാ ജാഥാ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും കലാജാഥാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. കലാജാഥകളിലൂടെയുള്ള മുൻ ജാഥാ അംഗങ്ങളുടെ വൈകാരിക സഞ്ചാരം മനസ്സുണർത്തുന്ന അനുഭവമായി.

 

Leave a Reply

Your email address will not be published. Required fields are marked *