വടകര ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുക

വടകര : ജില്ലാ ആശുപത്രിയായി 2011 ൽ ഉയർത്തിയ വടകര താലൂക്ക് ആശുപത്രിയിൽ പുതുക്കിയ സ്റ്റാഫ് പാറ്റേൺ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതുപ്പണം ജെഎൻഎംജിഎച്ച്എസ് സ്കൂളിൽ കേന്ദ്ര നിർവാഹകസമിതി അംഗം സുരേഷ്ബാബു മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ കെ.വി.വത്സലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.സി.പവിത്രൻ മാസ്റ്റർ, ടി.വി.എ ജലീൽ മാസ്റ്റർ, പ്രതാപ് വി.കെ എന്നിവർ സംസാരിച്ചു.
95 പേർ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് ടി.ടി.വത്സൻ അധ്യക്ഷത വഹിച്ചു. മേഖലാ സിക്രട്ടറി എം.സി.സജീവൻ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ എം.കെ.ബാബുരാജ് വരവുചെലവു കണക്കും ജില്ലാ ജോ.സെക്രട്ടറി പി.ബിജു സംഘടനാ രേഖയും അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പേർ പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബി.മധുമാസ്റ്റർ, സെക്രട്ടറി വി.കെ.ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
പുതിയ ഭാരവാഹികളായി ടി.ടി.വത്സൻ
(പ്രസിഡണ്ട്), ടി.കെ.രേഷ്മ (വൈസ് പ്രസിഡണ്ട്), എം.സി.സജീവൻ (സെക്രട്ടറി പ്രതാപ്. വി.കെ (ജോ. സെക്രട്ടറി), എം.കെ.ബാബുരാജ് (ട്രഷറർ) എന്നിവരെയും ഇൻ്റേണൽ ഓഡിറ്റർമാരായി കെ.കെ.സജീവൻ, പി.പ്രേംനാഥ് എന്നിവരെയും തെരഞ്ഞെടുത്തു.