ജൻ്റർ ശില്പശാല സംഘടിപ്പിച്ചു
ജൻ്റർ ശില്പശാല സംഘടിപ്പിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജൻ്റർ വിഷയ സമിതിയും ബാലബോധിനി വായനശാലയും സംയുക്തമായി ജൻ്റർ ശില്പശാല സംഘടിപ്പിച്ചു.
അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ നടന്ന ശില്പശാല കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്തു.
അഡ്വ.പി.അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം നേടിയ അനഘ, ശ്രീലക്ഷ്മി എന്നിവരേയും
ശാസ്ത്രഗതി മാസിക സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശാസ്ത്ര കഥാരചനയിൽ സമ്മാനം നേടിയ അനുപമ, പ്രശസ്ത വായനക്കാരി സതീദേവിയേയും അനുമോദിച്ചു.
നിർവ്വാഹക സമിതിയംഗം ഡോ.എം വി ഗംഗാധരൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.
തുടർന്ന് നാല് സെഷനുകളിലായി ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു.
ജൻ്റർസ്പെക്ട്രം, ശാസ്ത്രബോധം നിത്യജീവിതത്തിൽ, ജനാധിപത്യം കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ‘, ഡിജിറ്റൽ ലോകത്തെ അടുത്തറിയാം എന്നീ വിഷയങ്ങളിൽ നാല് ഗ്രൂപ്പുകളുടെ ചർച്ചാ ക്രോഡീകരണം നടന്നു.
പ്രൊഫ എം ഗോപാലൻ, ഇഷ കിഷോർ, സ്മിത കെ, ലിഖിൽ സുകുമാരൻ, വി പി സിന്ധു എന്നിവർ ചർച്ചകളിൽ മോഡറേറ്റർമാരായിരുന്നു. ലോക വനിതാ ദിന സന്ദേശത്തെ അധികരിച്ച് പപ്പൻ കുട്ടമത്ത് പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ വി ടി കാർത്യായനി, പി പി രാജൻ ,വി പി സിന്ധു എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ പ്രേംരാജ്,ജില്ലാ കമ്മറ്റി അംഗങ്ങളായ
ഗീത ആർ, മധുസൂദനൻ വി കെ, ബാബുരാജ് മാഷ്, രതീഷ് കോളിയടുക്കം,അശോകൻ ബി, മാധവൻ നമ്പ്യാർ, കെ എം കുഞ്ഞിക്കണ്ണൻ, വി വി ശാന്ത ടീച്ചർ, ബാലകൃഷ്ണൻ കൈരളി, ബിന്നി ടീച്ചർ, മേഖലാ പ്രസിഡണ്ട് ഗോപി മാഷ് എന്നിവർക്കൊപ്പം വിവിധ മേഖലകളിൽ നിന്നായി 56 പേർ പങ്കെടുത്തു.
ഇന്ദു പനയാൽ സ്വാഗതവും ഗീത എൻ നന്ദിയും പറഞ്ഞു.