തിരുവനന്തപുരം ജില്ലാ വാർഷികം സംഘാടക സമിതി രൂപീകരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാർഷികം 2025 ഏപ്രിൽ 13 ,14 തീയതികളിൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
ജില്ലാ വാർഷികത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.31.01.2025 വെള്ളിയാഴ്ച വൈകുന്നേരം 4മണിയ്ക്ക് നെടുമങ്ങാട് ഗവ:ടൗൺ LPS ൽ വച്ചു നടന്ന സംഘാടക സമിതി യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് ജെ.ശശാങ്കൻ അദ്ധ്യക്ഷനായിരുന്നു. നെടുമങ്ങാട് മേഖലാസെക്രട്ടറി അജിത് കുമാർ. എച്ച് സ്വാഗതം പറഞ്ഞു. പരിഷത്ത് സംഘടനയെ സംബന്ധിച്ചും പരിഷത്ത് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി.രമേഷ് വിശദീകരിച്ചു. ജില്ലാവർഷികത്തിൻ്റെ അനുബന്ധ പരിപാടികൾ ജില്ലാ വൈസ് പ്രസിഡൻ്റ് ബി. നാഗപ്പൻ അവതരിപ്പിച്ചു. ബഡ്ജറ്റ് മേഖലാട്രഷറർ രാജേഷ്. എസ്.വി അവതരിപ്പിച്ചു.തുടർന്ന് വേങ്കവിള സുരേഷ്(കർഷകസംഘം),
താഹിറാബീവി(മഹിള കോൺഗ്രസ്) തുടങ്ങിയവർ പ്രതികരണങ്ങൾ നടത്തി. പരിഷത്ത് മേഖലാപ്രസിഡൻ്റ് AK.നാഗപ്പൻ സംഘാടക സമിതി നിർദ്ദേശം അവതരിപ്പിച്ചു. കേന്ദ്ര നിർവ്വാഹക സമിതി അംഗം അഡ്വ.വി.കെ.നന്ദനൻ, ജില്ലാ സെക്രട്ടറി ജി.ഷിംജി, മുൻ ജില്ലാ പ്രസിഡൻ്റ് കെ.ജി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാട്രഷറർ ബിജുകുമാർ. എസ് നന്ദി രേഖപ്പെടുത്തി.
സംഘാടക സമിതി.
രക്ഷാധികാരി:
അടൂർപ്രകാശ്.MP.
ചെർപേഴ്സൺ: ജി.ആർ.അനിൽ,
(ബഹു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി)
ജനറൽ കൺവീനർ:
അജിത് കുമാർ. എച്ച്
കൺവീനർമാർ:
AK.നാഗപ്പൻ
ബിജുകുമാർ.S
B.നാഗപ്പൻ