നാളത്തെ വടകര : പരിഷത്ത് വികസന ശില്പശാല
വടകര : ജനകീയ പങ്കാളിത്തത്തോടെ വടകരയുടെ വികസന പത്രിക തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. സംഗീതഭാരതി ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസഡണ്ട് ടി.ടി.വത്സൻ അധ്യക്ഷത വഹിച്ചു. ടി.സുമേഷ് ആമുഖാവതരണവും മണലിൽ മോഹനൻ ക്യാമ്പെയ്ൻ വിശദീകരണവും നടത്തി.
11 ഫോക്കസ് ഗ്രൂപ്പുകളിൽ നടന്ന ചർച്ചയിൽ 89 പേർ പങ്കെടുത്തു. സമാപന സെഷനിൽ പി.പി.ബാലകൃഷ്ണൻ, ടി.വി.ഹരിദാസൻ, കാനപ്പള്ളി ബാലകൃഷ്ണൻ, ഡോ.എൻ.മോഹനൻ,പി.പ്രശാന്തി, ടി.കെ.രേഷ്മ, ടി.പി.പുഷ്പവല്ലി, കെ.സദാനന്ദൻ, പി.ജയചന്ദ്രൻ, ടി.വി.എ.ജലീൽ, വി.ഷരീഫ് എന്നിവർ ഗ്രൂപ്പ് ചർച്ചകൾ റിപ്പോർട്ട് ചെയ്തു.
സപ്തംബറിൽ വിവിധ വിഷയങ്ങളിൽ വിവര ശേഖരണം, വാർഡ്തല ചർച്ച എന്നിവയ്ക്ക് ശേഷം തയ്യാറാക്കുന്ന ജനകീയ വികസന പത്രിക ഒക്ടോബർ രണ്ടിന് ചേരുന്ന വിപുലമായ ജനസഭയിൽ അവതരിപ്പിച്ച് സമ്പൂർണമാക്കും. നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പത്രിക രാഷ്ട്രീയ പാർട്ടികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാക്കും.യോഗത്തിൽ സംഘാടകസമിതി കൺവീനർ എടയത്ത് ശ്രീധരൻ സ്വാഗതവും ജോ.കൺവീനർ കെ.വി.വത്സലൻ നന്ദിയും പറഞ്ഞു.