SSLC , +2 കഴിഞ്ഞവർക്ക് അനുമോദനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമെങ്ങാട് മേഖല വേങ്കോട് യൂണിറ്റിൻ്റെ
ആഭിമുഖ്യത്തിൽ വേങ്കോട്ടുമുക്ക് ഗവ: UPS ൽ സംഘടിപ്പിച്ച SSLC , +2 കഴിഞ്ഞവരെ അനുമോദിക്കുന്ന പരിപാടി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി.രമേഷ് ഉത്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള ശാസ്ത്ര ക്ലാസുകളും ശാസ്ത്ര പരീക്ഷണങ്ങളും ജിജോകൃഷ്ണനും ഡോ.ബി.ബാലചന്ദ്രനും ചേർന്നു നയിച്ചു. അനിൽവേങ്കോട്, ശശാങ്കകുമാർ.കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കുട്ടികളെ പരിഷത്ത് പുസ്തകങ്ങൾ നല്കി അനുമോദിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.വിജു അദ്ധ്യക്ഷനായിരുന്നു.യൂണിറ്റ് സെക്രട്ടറി ജെ.ജയകുമാർ സ്വാഗതവും മേഖലാകമ്മിറ്റി അംഗം നേത്ര നന്ദിയും പറഞ്ഞു.