വിദ്യാഭ്യാസജാഥ തിരുവനന്തപുരം ജില്ലയിൽ പ്രയാണം തുടങ്ങി
2024 നവംബർ 14 ന് സംസ്ഥാന പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച വിദ്യാഭ്യാസ ജാഥകൾ
2024 ഡിസംബർ 9 ന് ഇരുപത്തിയാറാം ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ഡോ. എം.വി. ഗംഗാധരൻ വൈസ് ക്യാപ്റ്റനും ബി. നാഗപ്പൻ മനേജരും ജോജി കൂട്ടുമ്മൽ , എം. ദിവാകരൻ , ബി. രമേഷ് എന്നിവർ അംഗങ്ങളുമായിട്ടുള്ള ജാഥയെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ, നിർവാഹക സമിതി അംഗം അഡ്വ . നന്ദനൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയുടെ അതിർത്തിയായ കാപ്പിൽ വെച്ച് സ്വീകരിച്ചു . തുടർന്ന് വർക്കല , കല്ലമ്പലം, ആറ്റിങ്ങൽ , കഴക്കൂട്ടം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പോത്തൻകോട് സമാപിച്ചു. വർക്കല കേന്ദ്രത്തിൽ ഡോ. എം. വി. ഗംഗാധരൻ ജാഥാ വിശദീകരണം നടത്തി. ടി.കെ. മീരാഭായി ടീച്ചർ ജാഥാ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.
കല്ലമ്പലത്ത് നടന്ന ജാഥാ സ്വീകരണ യോഗത്തിൽ കരവാരം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേൽ ജാഥാ യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ടി.കെ മീരാഭായി ടീച്ചർ ജാഥാ സ്വീകരണത്തിന് നന്ദി പറഞ്ഞ് ക്രോഡീകരണം നിർവഹിച്ചു.
ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന ആറ്റിങ്ങൽ കേന്ദ്രത്തിലെ സ്വീകരണ യോഗത്തിൽ ഡോ. എം.വി ഗംഗാധരൻ ജാഥാ വിശദീകരണം നടത്തി. ടി.കെ. മീരാഭായി ടീച്ചർ ജാഥാ ക്രോഡീകരണം നടത്തി.
കഴക്കൂട്ടത്ത് നടന്ന സ്വീകരണമോഹത്തിൽ ജോജി കൂട്ടുമ്മേൽ, മീരാഭായി ടീച്ചർ എന്നിവർ സംസാരിച്ചു. സമാപന കേന്ദ്രമായ പോത്തൻകോട് വെച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ
ബി. രമേഷ് വിഷയം അവതരിപ്പിച്ചു. മീര ഭായി ടീച്ചർ ക്രോഡീകരണം നടത്തി.
ഡോ . റസീന എൻ.ആർ റസീന വൈസ് ക്യാപ്റ്റനും രാജിത്ത്. എസ്. മാനേജരും പി. വി. ദിവാകരൻ, കെ. മനോഹരൻ, എൽ. ശൈലജ, ലിസി ടീച്ചർ എന്നിവർ അംഗങ്ങളുമായിട്ടുള്ള രണ്ടാമത്തെ ജാഥ പാലോട് നിന്നും പ്രയാണം ആരംഭിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി. കോമളത്തിൻ്റെ അധ്യക്ഷതയിൽ പാലോട് നടന്ന സ്വീകരണ പരിപാടിയിൽ കെ. മനോഹരൻ ജാഥാ വിശദീകരണവും ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ ക്രോഡീകരണവും നടത്തി.
വിതുര കേന്ദ്രത്തിൽ ഡോ. റസീന ജാഥാ സ്വീകരണം ഏറ്റുവാങ്ങി. ലിസി ടീച്ചർ ജാഥാ വിശദീകരണവും പി.വി ദിവാകരൻ ക്രോഡീകരണവും നടത്തി.
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സനൽ കുമാർ അധ്യക്ഷതയിൽ പൂവച്ചലിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ എൽ. ശൈലജ ജാഥാ വിശദീകരണവും കെ. മനോഹരൻ ക്രോഡീകരണവും നിർവഹിച്ചു.
കാട്ടാക്കടയിലെ സ്വീകരണ യോഗത്തിൽ പി.വി ദിവാകരൻ ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡോ. റസീന ജാഥാ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി . സമാപന കേന്ദ്രമായ പെരുങ്കട വിളയിൽ കെ. മനോഹരൻ ജാഥാ വിശദീകരണവും പി.വി ദിവാകരൻ ക്രോഡീകരണവും നടത്തി. പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സുരേന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ എൽ. ശൈലജ ജാഥാ സ്വീകരണം എറ്റു വാങ്ങി.
എല്ലാ കേന്ദ്രങ്ങളിലും ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.