വിമർശാവബോധത്തെ നിരാകരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല വർഗ്ഗീയതക്കനുകുലമായ സാംസ്കാരിക പരിസരം രൂപപ്പെടുത്തുന്നു. ഡോ. സുനിൽ പി ഇളയിടം

0

വിമർശാവബോധത്തെ നിരാകരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല വർഗ്ഗീയതക്കനുകുലമായ സാംസ്കാരിക പരിസരം രൂപപ്പെടുത്തുന്നു.

                       ഡോ. സുനിൽ പി ഇളയിടം

വടക്കൻ പറവൂരിൽ വെച്ചു നടക്കുന്ന വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവത്തിൻ്റെ രണ്ടാം ദിവസം ശാസ്ത്രം, സമൂഹം, സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഭരണകൂടത്തെ പിന്തുണക്കുന്ന പാർട്ടിയുടെ വക്താക്കളോ ഭരണത്തിലെ പ്രമുഖരോ പറയുന്ന ശാസ്ത്ര വിരുദ്ധ പ്രസ്താവനകളല്ല ഇന്ത്യൻ ശാസ്ത്ര രംഗം നേരിടുന്ന പ്രധാന വെല്ലുവിളി, അതൊക്കെ സാമാന്യ യുക്തി വച്ച് തന്നെ തള്ളിക്കളയാനാവും. എന്നാൽ ഇന്ത്യൻ ശാസ്ത്ര രംഗം നേരിടുന്ന ഗുരുതരമായ പ്രശ്നം ശാസ്ത്ര വിജ്ഞാനത്തിൻ്റെ സാമൂഹികവും ചരിത്രപരവുമായ ഉളടക്കം തിരിച്ചറിയാൻ അനുവദിക്കാതെ ശാസ്ത്രത്തെ കേവലം ഉപകരണം മാത്രമാക്കി മാറ്റുന്നതാണ്. വിജ്ഞാനത്തിൻ്റെ സാമൂഹികവും ചരിത്രപരവുമായ ബന്ധത്തെ നിരാകരിക്കുന്നതിലൂടെ വർഗ്ഗീയതക്കനുകൂലമായ സാംസ്കാരിക പരിസരം രൂപപ്പെടുത്തകയാണ് അവരുടെ ലക്ഷ്യം. വിമർശാവബോധത്തിൻ്റെ തിരസ്കാരമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്ന് നടക്കുന്നത്. സുനിൽ പി. ഇളയിടം പറഞ്ഞു. കോട്ടയ്ക്കൽമുരളിയും സംഘവുമതരിപ്പിച്ച പരിഷത്ത് ഗാനത്തോടെ ആരംഭിച്ച സെഷനിൽ പരിഷത്ത് നിർവാഹക സമിതി അംഗം പ്രൊഫ. പി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ഡോ. എം. രംഞ്ജനി സ്വാഗതവും പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ഡി.കാർത്തികേയൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന

  കലാസന്ധ്യയിൽ തൃശൂർ ജില്ലാ കലാവിഭാഗം സംഗീതശില്പവും നാടൻ പാട്ടും,കണ്ണൂർ ജില്ലാ കലാവിഭാഗം സയൻസ്മാഷ് എന്ന നാടകവുമതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *