നാട്ടുമാഞ്ചോട്ടില്‍ മാംഗോ ഫെസ്റ്റ് നടത്തി
തൃശ്ശിലേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, വാക്ക് തൃശ്ശിലേരി, തൃശ്ശിലേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്, ഗൈഡ്‌സ് യൂണിറ്റുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു. കണ്ണൂര്‍ കണ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ ഇനി വയനാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.നാട്ടുമാവുകളുടെ ഇനവൈവിധ്യങ്ങളുടെ വര്‍ഗ്ഗീകരണം,നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ മുന്‍കൈയെടുത്തു വരുന്ന കൂട്ടായ്മയാണ് നാട്ടുമാഞ്ചോട്ടില്‍. മാംഗോ ഫെസ്റ്റിന്റെ ഭാഗമായി വിവിധയിനം മാങ്ങകളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. ഫെസ്റ്റിവല്ലില്‍ പങ്കെടുത്തവര്‍ ഒരുക്കിയ മാങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ പരിപാടിക്ക് കൂടുതല്‍ മികവായി.