അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ പാർലമെൻ്റ്
തൃശൂർ :
2025 ഏപ്രിൽ 12, 13 തീയ്യതികളിലായി ചേലക്കര വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തിൽ ചെറുതുരുത്തി കുടുംബശ്രീ പരിശീലന കേന്ദ്രത്തിൽ വെച്ച് വനിതാ പാർലമെൻ്റ് സംഘടിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.എസ്. ജൂന അദ്ധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് പ്രൊഫസർ ഡോ. ബേബി ഷാരി ,സ്ത്രീ മുന്നേറ്റം അവകാശബോധത്തോടെ എന്ന വിഷയവും ദേശാഭിമാനി സീനിയർ സബ്ബ് എഡിറ്ററും നാടക പ്രവർത്തകയുമായ ജിഷ അഭിനയ സ്ത്രീയും മാധ്യമവും എന്ന വിഷയവും കെ.എസ്. ഈ .ബി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ.രമ്യ സ്ത്രീയും തൊഴിലിടവും എന്ന വിഷയവും അവതരിപ്പിച്ചു .
ഗ്രാമപഞ്ചായത്ത് അംഗം അജിത രവികുമാർ, കെ.എം. ലീല എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷെയ്ക്ക് അബ്ദുൾ കാദർ ഉപഹാരസമർപ്പണം നടത്തി.സംഘാടക സമിതി വൈസ് ചെയർപെഴ്സൺ സി .എ. റംല സ്വാഗതവും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബിനുലാൽ നന്ദിയും പറഞ്ഞു.