പാലക്കാട് ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് വാർഷികങ്ങൾ ജില്ലയിൽ ആരംഭിച്ചു .ജില്ലയിലെ ആദ്യത്തെ യൂണിറ്റ് വാർഷികം കൊല്ലംകോട് മേഖലയിലെ പെരുവമ്പ് യൂണിറ്റിൽ നടന്നു.
പെരുവെമ്പ് ബോധി പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന യൂണിറ്റ് സമ്മേളനം ‘ശാസ്ത്രവും സമൂഹവും ‘ എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി കെ മനോഹരൻ മാഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എസ് കുമാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പി ഉദയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൂവച്ചൽ ഖാദർ സംസ്ഥാന അവാർഡ് നേടിയ യുവ കവിയും കഥാകാരനും ആയ മുരളി എസ് കുമാറിനെ അനുമോദിച്ചു. മേഖലാ ഭാരവാഹികളായ കെ കൃഷ്ണൻകുട്ടി പി പ്രകാശൻ ജില്ലാ കമ്മിറ്റി അംഗം എസ് ശിവദാസ് എന്നിവർ പങ്കെടുത്തു. ശശികുമാർ സ്വാഗതവും ശശികല നന്ദിയും രേഖപ്പെടുത്തി .
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് . കെ ശശികുമാർ
സെക്രട്ടറി. എസ് കുമാരൻ