സ്കൂൾ ലൈബ്രറിക്ക് പരിഷദ് പുസ്തകങ്ങൾ സംഭാവന ചെയ്തു.
ആറ്റിങ്ങൽ:
ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി മുൻ പ്രസിഡൻ്റ് അജയ് സ്റ്റീഫൻ മാമ്പള്ളി സെൻ്റ്. അലോഷ്യസ് സ്കൂൾ ലൈബ്രറിയുടെ വിപുലീകരണത്തിനായി പരിഷദ് പുസ്തകങ്ങൾ സംഭാവന ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് കായിക്കര (ആറ്റിങ്ങൽ മേഖല ) യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാമ്പള്ളി സെൻ്റ്. അലോഷ്യസ് സ്കൂളിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് പുസ്തകങ്ങൾ അജയ് സ്റ്റീഫൻ സ്കൂൾ ലൈബ്രറിക്ക് കൈമാറി. മുൻ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് പരിപാടി ഉൽഘാടനം ചെയ്തു.
പരിഷത്ത് കായിക്കര യൂണിറ്റ് സെക്രട്ടറിയും സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായ രഞ്ജിൻ യൂജിൻ അധ്യക്ഷത വഹിച്ച മോഹത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സീന ബെൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എറിക്ക് മാർ സിൽ കൃതജ്ഞതയും രേഖപ്പെടുത്തി.
ആറ്റിങ്ങൽ മേഖല പ്രസിഡൻ്റ് സുനിൽകുമാർ, മേഖല സെക്രട്ടറി ഷാൻ ഷാക്കിർ, വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ജീന പ്രവീൺ, ഓമനദാസ് .പി.ജി, വലേറിയൻ ഇസ്ഹാക്ക് എന്നിവരും പങ്കെടുത്തു.