മഴക്കാല രോഗങ്ങളും മുൻകരുതലുകളും; ക്ലാസ്സ് സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഴക്കാല രോഗങ്ങളും മുൻകരുതലുകളും” എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ചീരാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം. വി. ബാബു വിഷയാവതരണം
നടത്തി. ജില്ലാ കമ്മിറ്റി അംഗം പി. കെ. രാജപ്പൻ, ബത്തേരി മേഖലാ സെക്രട്ടറി എൻ. ടി. പ്രതാപൻ എന്നിവർ സംസാരിച്ചു.