എം.ജി. കാവ് യൂണിറ്റ് വായനശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി.

0

തൃശൂർ:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയിലെ എം .ജി . കാവ് യൂണിറ്റ് പ്രവർത്തകർ എം .ജി . കാവ് പഞ്ചായത്തിലെ അരങ്ങഴിക്കുളത്ത് വനിതകൾ നേതൃത്വം നൽക്കുന്ന “ദീപം” വായനശാലയിലേക്ക്  പുസ്തകങ്ങൾ ശേഖരിച്ച് നൽകി.  നിർധനരായ  കുട്ടികളെ സ്പോൺസർമാരിലൂടെ യുറീക്കാ വരിക്കാരാക്കുകയും ചെയ്തു. കോലഴി മേഖലാ സെക്രട്ടറി വി. കെ. മുകുന്ദൻ വായനശാലാ സെക്രട്ടറിക്ക് പി .ആർ രാജേശ്വരിക്ക് പുസ്തകങ്ങൾ കൈമാറി.
തുടർന്ന് മോണരോഗം സ്ത്രീകളിൽ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ മോണരോഗ വിദഗ്ദ്ധയും ഇംപ്ലാന്റോളജിസ്റ്റുമായ ഡോ. നീരജ നിതിൻ ക്ലാസെടുത്തു. എഴുത്തുകാരി കൂടിയായ ഡോ.നീരജ സ്വന്തം  കൃതികളുടെ കോപ്പികൾ  വായനശാലക്ക് നൽകി.
ദീപം വായനാശാലാ അങ്കണത്തിൽ പ്രസിഡണ്ട് സനിതാ ദിനേശിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പരിഷത്ത് കോലഴി മേഖലാ കമ്മിറ്റി അംഗം ടി. ഹരികുമാർ , വായനശാലാ നിർവ്വഹക സമിതി അംഗം സിന്ധു, ബിന്ദുടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *