ചാന്ദ്രദിനാചരണം – താന്നിക്കൽ യൂണിറ്റ്

0

താന്നിക്കൽ :  കേരള ശാസ്ത്രസാഹിത്യപരിഷത്ത് വയനാട് ജില്ല ,താന്നിക്കൽ യൂണിറ്റിന്റെയും താന്നിക്കൽ പ്രണവം വായനശാല ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രണവം വായനശാലയിൽ വെച്ച് ചാന്ദ്രദിനാചരണ പരിപാടിയും ക്വിസ് മത്സരവും നടത്തി. പരിപാടിയ്ക്ക് മുമ്പായി മുൻമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മുതിർന്ന പരിഷത്ത് പ്രവർത്തകനായ വർക്കി മാവറ പരിപാടി ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തെക്കുറിച്ച് പ്രണവം വായനശാലാ പ്രസിഡണ്ട് മാത്യു മാസ്റ്റർ പ്രഭാഷണം നടത്തി. ബഹിരാകാശ പര്യവേഷണങ്ങൾ, ചാന്ദ്രദൗത്യം, ഈയിടെ നടത്തിയ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം ദൗത്യം, പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യൻ്റെ അന്വേഷണം തുടങ്ങിയവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം ഉണ്ടാക്കാനുതകുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പരിഷത്ത് മാനന്തവാടി മേഖല കമ്മിറ്റി ജോയൻറ് സെക്രട്ടറി കെ. എം. ശോഭന  ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനവും, പങ്കെടുത്ത എല്ലാവിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവുംനൽകി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സാമ്പത്തികം ചെയർപേഴ്സൺ പി. സി. ജോൺ, യൂണിറ്റ് സെക്രട്ടറി ഇ. വി. വിനോദൻ, മോഹനൻ, ശരണ്യ ശ്രീജിത്ത്, നവദേവ്, ലൈബ്രേറിയൻ പ്രസീദ, സോയ അന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *