യുറീക്ക വായനയും ചന്ദ്രോത്സവവും
തൃശ്ശിലേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശിലേരി യൂണിറ്റ് ബാലവേദിയുടെയും സൂര്യ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ‘യുറീക്കാ വായനയും ചന്ദ്രോത്സവവും’ എന്ന പേരിൽ സൂര്യസാംസ്കാരിക വേദിയിൽ വച്ച് പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുതിർന്ന അംഗം ശങ്കരൻ മാസ്റ്റർ പരിപാടിയിൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് എസ്. ആനന്ദ് വിഷയാവതരണത്തിന് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് വി. കെ വിഷയാവതരണം നടത്തി. ചന്ദ്രനെക്കുറിച്ചും ചാന്ദ്രദിനത്തിനെ കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും ഗലീലിയോ ഗലീലിയെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെ പറ്റിയും ചാന്ദ്രദൗത്യങ്ങളെ കുറിച്ചും, ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങളെ കുറിച്ചും ചന്ദ്രയാൻ ദൗത്യത്തെപ്പറ്റിയും അദ്ദേഹം കുട്ടികളോട് വിശദമായി വിവരിച്ചു. അനുബന്ധ ചർച്ച നടത്തി. യുറീക്കയിൽ വന്നിട്ടുള്ള പംക്തികൾ കുട്ടികളും മുതിർന്നവരും ചേർന്ന് വായിക്കുകയും QR കോഡ് സ്കാൻ ചെയ്ത് അതിൽ പരാമർശിക്കുന്ന കുളം തേവൽ വീഡിയോ കാണുകയും ചെയ്തു. ദേവനന്ദ സുരേഷ്, തൃശ്ശിലേരി യൂണിറ്റ് സെക്രട്ടറി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.