യുറീക്ക ബാലവേദി ശാസ്ത്രമാസം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

യുറീക്ക ബാലവേദി

ശാസ്ത്രമാസം

2024നവംബർ

 

സി വി രാമൻ ദിനത്തിൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ സ്ക്രിപ്റ്റ് അയയ്ക്കുന്നു.കഥാസന്ദർഭവും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മനസ്സിലാവുന്ന തരത്തിൽ അവതരണത്തിന്റെ ശൈലി അവതാരകർ കണ്ടെത്തട്ടെ. ബാലവേദി പ്രവർത്തകർ കൂടുതൽ വായനയിലൂടെ വിശദാംശങ്ങൾ കണ്ടെത്തൂ.കുട്ടികൾക്ക് പല സംശയങ്ങളും ഇതിന്റെ അവതരണത്തിൽ വരാം.അടുത്ത സ്കൂളിലെ സയൻസ് ടീച്ചറുമായി ചർച്ച ചെയ്യാൻ അവസരം കൊടു ക്കൂ.ബാലവേദിയിൽ പരിശീലിച്ച് സ്കൂളിലോ,വീട്ടുമുറ്റങ്ങളിലോ അവതരിപ്പിക്കൂ.സംശങ്ങൾ അവശേഷിക്കുന്നു ണ്ടെങ്കിൽ പാപ്പൂട്ടി മാഷെ വിളിക്കൂ.

പാരിഷത്തികാഭിവാദനങ്ങളോടെ

എൽ.ഷൈലജ

ജോജി കൂട്ടുമ്മേൽ

 

സി വി രാമൻ

രംഗം 1

(രാമനും, എന്തോ തുന്നിക്കൊണ്ട് ലോകസുന്ദരിയും )

രാമൻ : ലോകസുന്ദരി അമ്മാൾ എന്ന പേര് മദ്രാസിൽ നമ്മുടെ കൂട്ടുകാർക്കെല്ലാം പരിചിതമായിരുന്നെങ്കിലും ഇവിടെ കൽക്കത്തക്കാർക്ക് അത് ഒട്ടും വഴങ്ങുന്നില്ല. സാരമില്ല, പതുക്കെ വഴങ്ങിക്കോളും.അയൽക്കാ ർക്ക് നീ ഒരു കുട്ടിയാണ്. എനിക്കു തന്നെ 19 വയസ്സേ ആയിട്ടുള്ളൂ. ഇത്ര ചെറുപ്പത്തിലേ ബ്രിട്ടീഷ്ഇന്ത്യ യുടെ ഡെപ്യൂട്ടി ഓഡിറ്റർ ജനറൽ എന്ന പദവിയിൽ ഞാൻ എത്തിയതിൽ പലർക്കും അത്ഭുതമുണ്ട്. ലോകസുന്ദരി : ചിലർക്ക് അസൂയയും.

രാമൻ : പക്ഷേ ലോകസുന്ദരീ, ഞാൻ ഈ ജോലിയിൽ തീരെ തൃപ്തനല്ല. ഞാൻ കൊതിച്ചത് ഒരു ശാസ്ത്രജ്ഞനാ കാനാണ്.

ലോ. സു: അതിനിനി എന്തു ചെയ്യും? കിട്ടിയ ജോലി കളയാൻ പറ്റുമോ?

രാമൻ :അതിനു ഞാനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തൊട്ടടുത്ത് അസോസിയേഷൻ ഫോർ കൾട്ടി വേഷൻ ഓഫ് സയൻസിന്റെ വക ഒരു നല്ല ഗവേഷണശാലയുണ്ട്. മഹേന്ദ്രലാൽ സർക്കാർ എന്ന ഒരു ശാസ്ത്രസ്നേഹി രാജ്യസ്നേഹികളായ സമ്പന്നരിൽ നിന്നെല്ലാം ഫണ്ട് പിരിച്ച് സ്ഥാപിച്ചതാണ്. അദ്ദേ ഹം മരിച്ചു പോയി. മകനാണ് അതു നടത്തുന്നത്. എനിക്ക് എപ്പോൾ വേണങ്കിലും അവിടെപ്പോയി ഗവേഷണം നടത്താം, എന്നദ്ദേഹം പറയുന്നു.

ലോ. സു: അതെങ്ങനെ പറ്റും, പകൽ മുഴുവൻ ജോലിയല്ലേ?

രാമൻ: രാത്രിയുണ്ടല്ലോ. നീ അല്പം ത്യാഗം സഹിച്ചാൽ മതി. ഞാൻ ജോലി കഴിഞ്ഞ് നേരെ അവിടെ പോകും. രാത്രി രണ്ടു മണിക്ക് വീട്ടിലെത്താം. കുളീം ഭക്ഷണോം ഒക്കെ എന്നിട്ടു മതി. നീ തനിച്ചാകും എന്ന പേടി യുണ്ട്.

ലോ. സു: അതു സാരമില്ല. ഞാൻ സഹിച്ചുകൊള്ളാം.

 

രംഗം 2.

കൽക്കത്ത സർവകലാശാലാ വൈസ് ചാൻസലർ സർ അശുതോഷ് മുഖർജിയുടെ മുറി.

മുഖർജി :മിസ്റ്റർ രാമൻ, യൂറോപ്പാകെ ശാസ്ത്രരംഗത്ത് കുതിച്ചു മുന്നേറുകയാണ്. ഇന്ത്യയിൽ ശാസ്ത്രം വളർത്തുന്ന തിൽ കോളണി സർക്കാറിന് ഒരു താല്പര്യവുമില്ല. ഞാൻ മുൻകയ്യെടുത്ത് കൽക്കത്ത സർവകലാശാല യിൽ സയൻസ് കോളേജ് തുടങ്ങിയിട്ടുണ്ട്. പക്ഷേ മികച്ച അധ്യാപകരെ കിട്ടാനില്ല. താങ്കൾ ഭാരിച്ച ജോലിക്കിടയിലും മികച്ച ഗവേഷണങ്ങൾ നടത്തുന്നതും ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദ്യാർഥിക ൾ എത്തുന്നതും എനിക്കറി യാം. താങ്കളെ ലോകം അറിയേണ്ടത് കോളണി സർക്കാറിന്റെ ഓഡിറ്റർ ജനറലായിട്ടാകരുത് എന്നെനിക്കാഗ്രഹമുണ്ട്. ഒരു മികച്ച ശാസ്ത്രജ്ഞനായിട്ടാകണം.

രാമൻ : അങ്ങെന്താണ് ഉദ്ദേശിക്കുന്നത്?

മുഖർജി : ഇവിടെ താരകാനാഥ് പലിത് എന്ന ധനികനും ശാസ്ത്രസ്നേഹിയുമായ ഒരു വക്കീൽ ഒരു ഫിസിക്സ് ചെയർ സ്ഥാപിക്കാൻ ഫണ്ട് തന്നിട്ടുണ്ട്. രാമന് സന്തോഷമാണെങ്കിൽ പ്രൊഫസർ ആയി ഇവിടെ ചേരാം. പക്ഷേ, ഒരു കാര്യം;ശമ്പളം ഇപ്പോൾ കിട്ടുന്നതിന്റെ പകുതിയേ വരൂ. എനിക്കും ശമ്പളം അ ത്രയേ ഉള്ളൂ. ആലോചിച്ച് രണ്ടു ദിവസത്തിനുള്ളിൽ മറുപടി തരൂ.

രാമൻ : (അല്പനേരം ചിന്തയിൽ മുഴുകി ഇരുന്ന ശേഷം) എന്തിന് രണ്ടു ദിവസം ? ഇപ്പം തന്നെ പറയാം. ഞാന ത് സ്വീകരിക്കുന്നു.

(രണ്ടു പേരും എഴുന്നേറ്റ് അന്യോന്യം കെട്ടിപ്പിടിക്കുന്നു. )

രംഗം 3.

രാമൻ ചാരുകസേരയിൽ. രാമനാഥൻ, കെ.എസ്. കൃഷ്ണൻ എന്നിവർ സമീപിക്കുന്നു.

രാമൻ : കൃഷ്ണാ, പല ദ്രാവകങ്ങൾ ഉപയോഗിച്ച് പരിശോധിച്ചു നോക്കിയോ? എന്താണ് ഫലം?

കൃഷ്ണൻ :ഉവ്വ്, ഗ്ലിസറിനു പുറമേ കാർബൺ ടെട്രാ ക്ലോറൈഡ് ഉപയോഗിച്ചും നോക്കി. മുമ്പ് രാമനാഥന് കിട്ടിയ ഫലം തന്നെ എനിക്കും കിട്ടി. ദ്രാവകത്തിലേക്ക് ശക്തിയുള്ള നീല പ്രകാശം പതിപ്പിച്ചപ്പോൾ പുറ ത്തേയ്ക്കുവന്നത് നീലയും നീലയേക്കാൾ കുറവും കൂടുതലും ആവൃത്തിയുള്ള വേറെ കുറേ പ്രകാശതരംഗങ്ങ ളും. സ്പെക്ട്രം ഫോട്ടോഗ്രാഫിലുണ്ട്.

 

രാമൻ : നമ്മൾ പ്രതീക്ഷിച്ച ഫലം തന്നെ. തന്മാത്രകളുടെ ഘടന മനസ്സിലാക്കാനുള്ള നല്ല ഒരായുധമാണ് നമ്മ ൾക്ക് കിട്ടിയിരിക്കുന്നത്. തന്മാത്രകൾ അവയിൽ വീഴുന്ന പ്രകാശോർജത്തിൽ ഒരു പങ്ക് സ്വീകരിച്ച് ഉത്തേജിതമായ ശേഷം ബാക്കിയാണ് പുറത്ത് വിടുന്നതെങ്കിൽ ആവൃത്തി കുറയും. തന്മാത്രകളിൽ ചി ലത് ആദ്യമേ ഉത്തേജിതമാണെങ്കിൽ ആ അധിക ഊർജം കൂടി വീഴുന്ന പ്രകാശത്തിനു നൽകി കൂടുത ൽ ആവൃത്തിയുള്ള പ്രകാശമായി പുറത്തുവരും. ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത് തന്മാത്രകളിലെ ആറ്റ ങ്ങളുടെ സ്ഥാനത്തെയും കമ്പനത്തെയുമാണ്.

രാമനാഥൻ : ഒരു പുതിയ രാസവസ്തു കണ്ടെത്തിയാൽ അതിന്റെ തന്മാത്രാഘടന എങ്ങനെയാണെന്നു മനസ്സി ലാക്കാൻ ഈ രീതി മതിയാവില്ലേ? പുതിയ രാസവസ്തുക്കളും ഔഷധങ്ങളുമൊക്കെ നിർമിച്ചെടുക്കാൻ ഇതു സഹായിക്കും, ഇല്ലേ?

രാമൻ: തീർച്ചയായിട്ടും. 1928 ഫെബ്രുവരി 28 ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാകും. ചിലപ്പോൾ ഒരു നൊ ബേൽ സമ്മാനം തന്നെ ഈ കണ്ടെത്തലിനു കിട്ടിയെന്നും വരാം. നമ്മടെ രാജ്യത്തിനും ഇതൊരു അഭിമാനമാകും. നമ്മക്ക് ഇന്നൊരു പത്രസമ്മേളനം വിളിച്ച് പുതിയ കണ്ടെത്തലിനെ കുറിച്ചു പറയാം.

Leave a Reply

Your email address will not be published. Required fields are marked *