കടലറിഞ്ഞ് യുവസമിതി ക്യാമ്പ് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ
കണ്ണൂർ ജില്ലാ യുവസംഗമം
യുവസമിതി കണ്ണൂർ ജില്ലാ ക്യാമ്പ് മുഴപ്പിലങ്ങാട് സെൻട്രൽ ബീച്ചിൽ ഡോ. അനുപമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ : കടലും സമൂഹവും അറിയാൻ കണ്ണൂർ ജില്ലയിലെ ക്യാമ്പസ് ശാസ്ത്രസമിതികളിൽ നിന്നും പരിഷത്ത് യൂനിറ്റുകളിൽ നിന്നുമുള്ള യുവതീയുവാക്കൾ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിനു സമീപം സെൻട്രൽ പാർക്കിൽ ഒത്തു കൂടി.യുവസംഗമം മുഴപ്പിലങ്ങാട് സെൻട്രൽ ബീച്ചിൽ ഡോ. അനുപമ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട്കെ. വിജേഷ് അധ്യക്ഷത വഹിച്ചു.യുവസമിതിസംസ്ഥാന കൺവീനർ എം. ദിവാകരൻ,ദീപു ബാലൻ,കെ.വരുൺ, എന്നിവർ സംസാരിച്ചു.
കടലും സമൂഹവും എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ്യുവസംഗമം നടക്കുന്നത്.ക്യാമ്പസിലും സമൂഹത്തിലും യുവത അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യുവ സമിതി ക്യാമ്പ് ആരംഭിച്ചത്.കളികൾ, പാട്ടരങ്ങ്ചർച്ച ക്ലാസുകൾഎന്നിവ നടന്നു.ബിജു നാട്ടുവാലൂർ,ഗിരീഷ് ഗോയിപ്ര ,ധന്യറാം എന്നിവർ ക്ലാസ്സുകൾകൈകാര്യം ചെയ്തു.
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ സുഗതൻ, മുഴപ്പിലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡണ്ടൻ്റ് വി.പ്രഭാകരൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ.വിനോദ് കുമാർ, പി.പി. ബാബു കണ്ണൂർ സയൻസ് പാർക്ക് ഡയരക്ടർ ജ്യോതി കോളോത്ത് , പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, ജില്ലാ പ്രസിഡണ്ട് കെ.പി പ്രദീപൻ,മേഖലാ സെക്രട്ടറി കെ. സചീന്ദ്രൻ, പി.വി രഹ്ന , ജയകുമാർ പന്തക്ക എന്നിവരോടൊപ്പം മറ്റ് ജനപ്രതിനിധികളും പങ്കാളികളും ചർച്ചയിൽ പങ്കെടുത്തു.ധന്യറാം ക്യാമ്പ് ഡയരക്ടറായി പ്രവ്യത്തിക്കുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പംഗങ്ങൾ 100 ശാസ്ത്ര ക്ലാസ്സുകളും സംഘടിപ്പിക്കും.
ഞായറാഴ്ച 3 മണിക്ക് സമാപിക്കുന്ന ക്യാമ്പിൽ ടി.വി നാരായണൻ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിക്കും
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദ്വിദിന യുവസംഗമം ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.