യുവസമിതി – കൊല്ലങ്കോട് മേഖല
കൊല്ലങ്കോട് മേഖല യുവസമിതി 27.12.24ന് കൊല്ലങ്കോട് ആശ്രയം കോളേജിൽ വെച്ച് ചേർന്നു.
46 പേരോളം പങ്കെടുത്ത യോഗത്തിൽ,
* പാലക്കാടിലെ രാത്രി ജീവതം
* സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം
* ക്വീർ വ്യക്തികളുടെ ജീവതം
* ഉന്ന പഠനം ഇന്ത്യയിൽ
* തോൽപിച്ചാൽ നിലവാരം കൂടുമോ ?
* Toxic parenting
എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച നടന്നു.
അവതരണങ്ങൾ ജില്ലാ യുവസമിതിയിലെ ഉദ്ദീഷ്, അനുശ്രീ, ഐശ്വര്യ എന്നിവർ ക്രോഡീകരിച്ചു.
ക്ഷണം സ്വീകരിച്ചെത്തിയ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റൂർ മേഖലയിലെ ലത ടീച്ചർ, സുനന്ദൻ മാഷ്, മേഖലകമ്മറ്റി അംഗങ്ങളായ ഉദയൻ , ശിവൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മോഹനേട്ടൻ പാട്ടു൦, കളിയു൦ ഒപ്പം ശാസ്ത്രബോധവുമായി കൂട്ടുകാരെ ആവേശത്തിലാക്കി. തുടർന്ന് പരിഷത്തിനെ കുറിച്ചു൦, അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു൦, യുവസമിതിയുടെ പ്രാധാന്യത്തെ കുറിച്ചു൦ വളരെ ലളിതമായി അരവിയേട്ടൻ സ൦വദിച്ചു. ഭാവിപ്രവർത്തനത്തെകുറിച്ച് മേഖലസെക്രട്ടറി പ്രകാശേട്ടൻ അവതരിപ്പിച്ചു.
തുടർന്ന് കൺവീനറായി കാർത്തിക ചെയർപേഴ്സൺ ആയി സുഹൈലിനെയും തിരഞ്ഞെടുത്തു.