യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം
യുവം യുവസമിതി ക്യാമ്പ് തിരുവന്തപുരം
തിരുവനന്തപുരം ജില്ല യുവസമിതിയുടെ നേതൃത്വത്തിൽ തൈയ്ക്കാട് മോഡൽ എൽ.പി. എസിൽ വെച്ച് നടന്ന യുവം യുവസമിതി ക്യാമ്പ് ഉള്ളടക്കത്തിൻ്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ബിജു നടുവല്ലൂർ നയിച്ച മഞ്ഞുരുക്കലോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.
കെ.കെ. കൃഷ്ണകുമാർ
യുവാക്കൾ , സമൂഹം രാഷ്ട്രീയം
എന്ന വിഷയത്തിലും
അരുൺ രവി പുതിയ കാലത്തിൻ്റെ പ്രതിസന്ധികൾ പഴയ കാലത്തിൻ്റെ അടരുകൾ
എന്ന വിഷയത്തിലും യുവസമിതി പ്രവർത്തകരോട് സംവദിച്ചു. ബി. രമേഷ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി . യുവസമിതി സംസ്ഥാന കൺവീനർ ദിവാകരൻ
കമ്യൂണിറ്റി നോളഡ്ജ് സെൻ്റർ, ക്യാമ്പസ് ശാസ്ത്ര സമിതി എന്നിവയെക്കുറിച്ച് വിശദീകരണം നൽകി. ശാസ്ത്രവും സമൂഹവും , കാലാവസ്ഥാ മാറ്റം, യുദ്ധം, നിർമ്മിത ബുദ്ധി, ജൻ്റർ എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പു ചർച്ചയും അവയുടെ പ്രദർശനവും ക്രോഡികരിച്ചുള്ള അവതരണവും നടന്നു. ഡോ. റസീന , ഡോ. ബീന എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. മുതിർന്ന പരിഷദ് പ്രവർത്തകൻ പോൾസൻ്റെ പരിഷദ് ഗാനാലാപനം ക്യാമ്പ് അംഗങ്ങൾക്ക് ആവേശം പകർന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ ക്യാമ്പസ്സുകളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപത് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. ജില്ലാ കമ്മിറ്റിയിലെ യുവസമിതി ചുമതല നിർവഹിക്കുന്ന എ . രശ്മി കൺവീനറും വെള്ളനാട് മേഖലയിലെ സൂരജ് ചെയർമാനുമായുള്ള യുവസമിതി ജില്ലാ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
കേന്ദ്ര നിർവാഹക സമിതി അംഗം അഡ്വ : നന്ദനൻ, ജില്ലാ പ്രസിഡൻ്റ് ജെ. ശശാങ്കൻ, ജില്ലാ സെക്രട്ടറി ഷിംജി .ജി
ജില്ലാ ജോയിൻ്റ് സെക്രട്ടറി ജയച്ചന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിനു കുമാർ.വി, അനിൽ നാരായണര് , തിരുവനന്തപുരം മേഖല സെക്രട്ടറി അനിൽകുമാർ എന്നിവർ ക്യാമ്പിൻ്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.