പ്രഭാഷണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

0

യുവസമിതി വയനാട്

കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ശാസ്ത്രാവബോധസമിതിയുടെയും കണിയാമ്പറ്റയിലെ കാലിക്കറ്റ് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണവും അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതികവിദ്യ വർഷത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടത്തി. അധ്യാപക വിദ്യാഭ്യാസ കേന്ദ്രം പ്രിൻസിപ്പാൾ ഡോ. പി. എൻ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ സയൻസ് ഫാക്കൽറ്റിയും സയൻസ് ക്ലബ്ബ് കൺവീനറുമായ ജീനോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എം. എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് ജോസഫ് ജോൺ ‘മനുഷ്യരും വൈറസും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര ക്വിസിന് യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത് നേതൃത്വം നൽകി. ശാസ്ത്രാവബോധസമിതി ജില്ലാ കൺവീനർ പി. ജെ. ജോമിഷ് ക്യാമ്പസ് ശാസ്ത്രസമിതി, ശാസ്ത്രാവബോധസമിതി അവതരണം നടത്തി. കെ. ആർ. സാരംഗ് യുവസമിതി അവതരണം നടത്തി. എം. എസ്. സുജന, കെ. എം. അനുശ്രീ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ ഷാൻ മോഹൻ, ആഞ്ജലീന മറ്റിൽഡ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും കെ. പി. സുനിഷ, അലൻ കുര്യാക്കോസ് എന്നിവർ രണ്ടാം സ്ഥാനവും 

ലക്ഷ്മിശ്രീ, അനില മാത്യു എന്നിവർ മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *