വായനപക്ഷാചരണം – ഐ. വി. ദാസ് അനുസ്മരണം
വയനാട് ജില്ലാ യുവമിതിയുടെ നേതൃത്വത്തിൽ
വായനപക്ഷാചരണവും
ഐ. വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
മാനന്തവാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ഐ. വി. ദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി യൂണിറ്റ് സെക്രട്ടറി കെ. ബി. സിമിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത്, ജില്ലാ സാമ്പത്തികം ചെയർപേഴ്സൺ പി. സി. ജോൺ, യുവസമിതി ജില്ലാ കൺവീനർ കെ. ആർ. സാരംഗ്, മേഖലാ ജെൻഡർ വിഷയസമിതി കൺവീനർ കെ. ജെ. സജി, പ്രവീൺ പ്രകാശ് എന്നിവർ സംസാരിച്ചു.