ചാന്ദ്രദിനം; ക്വിസ് മത്സരം
വെള്ളമുണ്ട : ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ വിജ്ഞാന കേന്ദ്രം സംസ്ഥാന കൺവീനർ കെ. എ. അഭിജിത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ പ്രസിഡന്റ് എം. മണികണ്ഠൻ, എം. മോഹനൻ, ഗണേഷ് പ്രസാദ്, ബിജു കെ. ജോർജ് എന്നിവർ സംസാരിച്ചു.
എ. ഋതുദേവ്, ഒ. വി. അമൻ റാസി, ശ്രീരാഗ് കൃഷ്ണ, കാശിനാഥ് എസ് . കുമാർ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.