മാവേലിക്കര IHRD കോളേജിൽ യുവസമിതി സെമിനാർ.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയും പരിഷത്ത് മാവേലിക്കര മേഖലയും, മാവേലിക്കര IHRD കോളേജ്‌ എൻ എസ് എസ് യുണിറ്റും  സംയുക്തമായി സംഘടിപ്പിച്ച സെമിനാർ 2025 ആഗസ്ത് 4 തിങ്കളാഴ്ച രാവിലെ 10 മുതൽ കോളേജിൽ നടന്നു.

Design thinking of Engineers:
solving Problems Beyond code” എന്ന വിഷയത്തിൽ 
ശ്രീ.ചെറിയാൻ മണലേൽ(Lead UX designer expeed software,Mentor Kerala start-up mission) വിഷയാവതരണം നടത്തി.

സെമിനാറിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ആയിഷ  മാഡം നിർവഹിച്ചു,എൻ എസ് എസ്  യൂണിറ്റ് കോർഡിനേറ്റർ  രാഖി  അധ്യക്ഷത വഹിച്ചു.

പരിഷത്ത് ജില്ല വൈസ് പ്രസിഡൻ്റ് പൊന്നമ്മ ടീച്ചർ പരിഷത്ത് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി, മാവേലിക്കര മേഖല സെക്രട്ടറി അജിത്ത് മാഷ് ആശംസയർപ്പിച്ചു,വിഷയാവതരണം നടത്തിയ ചെറിയാൻ മണലേലിന് മേഖല കമ്മറ്റിയംഗം പ്രൊഫ. കെ മധുസൂധനൻ ഉപഹാരം നൽകി.സാങ്കേതം സംസ്ഥാന കോഡിനേറ്ററും,ജില്ല യുവസമിതി ചെയർപേഴ്സണുമായ അഡ്വ.ജോസ് പി ജോസഫ് നന്ദി പറഞ്ഞു.കോളേജിലെ തുടർപ്രവർത്തനമായി രണ്ട് ദിവസത്തെ സ്കിൽ ഡെവലപ്പ്മെന്റ് ക്യാമ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *