ക്വാണ്ടം ക്വസ്റ്റ് ; ലോഗോ പ്രകാശനം ചെയ്തു.
വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ക്വാണ്ടം സയൻസ് & ടെക്നോളജി സംബന്ധിച്ച ബോധവൽക്കരണ പരിപാടി ക്വാണ്ടം ക്വസ്റ്റ് ലോഗോ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി, ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത്, മേഖല പ്രസിഡൻ്റ് എം. മണികണ്ഠൻ, യുവസമിതി ജില്ലാ കൺവീനർ കെ. ആർ. സാരംഗ്, ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ഇ. കെ. സൽമത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, മെമ്പർ പി. എ. അസീസ്, മിഥുൻ മുണ്ടക്കൽ, എ. എൻ. പ്രഭാകരൻ, എം. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. കെ. എ. അഭിജിത്താണ് ലോഗോ രൂപകല്പന ചെയ്തത്.
ചാന്ദ്രദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു.