ക്വാണ്ടം ക്വസ്റ്റ്; പ്രഖ്യാപനം.
വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നടത്തുന്ന ക്വാണ്ടം സയൻസ് & ടെക്നോളജി ബോധവൽക്കരണ പരിപാടി ക്വാണ്ടം ക്വസ്റ്റിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആദ്യ പരിപാടി വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് ലൈബ്രറിയിലെ സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെയ്യും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത്, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ, യുവസമിതി ജില്ലാ കൺവീനർ കെ. ആർ. സാരംഗ്, പരിഷത്ത് മാനന്തവാടി മേഖലാ പ്രസിഡന്റ് എം. മണികണ്ഠൻ, യൂണിറ്റ് സെക്രട്ടറി മിഥുൻ മുണ്ടക്കൽ, കെ. കെ. സന്തോഷ്, വി. എം. ഷീല, എൻ. ജെ. ഷൈജ, നമത്ര സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.