അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.
അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം. കണ്ണൂരിൽ

കണ്ണൂർ: തെരുവിൽ കിടത്തിയ പൂമാല ചാർത്തിയ മുതലയുടെ മൃതദേഹം.സിദ്ധൻ അഗതികൾക്ക് അനുഗ്രഹം നൽകുന്നു. അവിടേക്ക് സ്വന്തം ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന യുവതി. സിദ്ധൻ നിർദ്ദേശിക്കുന്നത് നരബലി. നരബലിക്കായി തയ്യാറാവുന്നവർക്ക് സ്വർഗം ഓഫർ. നരബലിക്കായി ആളെ തിരയുന്നതിനിടയിൽ കലാകാരൻമാർ കഥാപാത്രങ്ങളല്ലാതാവുന്നു. ഈ കിടത്തിയത് കേരളത്തിൻ്റെ യുക്തിബോധത്തിൻ്റെ ശവമാണെന്നും. ഇതല്ല കേരളം ഇതായിരുന്നില്ല കേരളം ഇതാവരുത് കേരളം എന്ന് സദസ്സിനോട് വിരൽ ചൂണ്ടിപ്പറയവേ ‘ തിന്മകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നിങ്ങളുടെ മൗനം മഹാപാതകം’ എന്ന പാട്ടു പാടി സംഘം ജനങ്ങളിലേക്കിറങ്ങുന്നു. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ബസ് സ്റ്റാൻ്റിൽ എത്തിയപ്പോഴാണ് തെരുവു നാടകം അരങ്ങേറിയത്. പ്രകാശൻ ചെങ്ങൽ, നിമിഷ തമ്പാൻ, പി.സി.സുരേഷ് ബാബു ,സുധീർബാബു എന്നിവരാണ് നാടകമവതരിപ്പിച്ചത്. പ്രകടനത്തിന് ജില്ലാ പ്രസിഡൻ്റ് പി.കെ സുധാകരൻ, സെക്രട്ടരി പി.പി.ബാബു, ടി.ഗംഗാധരൻ, പി.സൗമിനി, ഒ സി ബേബി ലത തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ വി.വി.ശ്രീനിവാസൻ സംസാരിച്ചു. പി.പി.ബാബു സ്വാഗതം പറഞ്ഞു. പി.കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.
അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed