കരകുളത്ത് പുതിയ യൂണിറ്റ്
തിരുവനന്തപുരം: കരകുളത്ത് പുതിയ യൂണിറ്റ് രൂപീകരിച്ചു. കരകുളം കെ.പി.ലൈനിൽ കൂടിയ യോഗത്തിൽ ശാസ്ത്രഗതി എഡിറ്റർ ബി.രമേഷ് പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ സമൂഹവും എന്ന വിഷയം അവതരിപ്പിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മേഖലാ പ്രസിഡന്റ് രഞ്ജിത് ജി പുതിയ യൂണിറ്റ് കമ്മിറ്റി നിർദ്ദേശം അവതരിപ്പിച്ച് സംസാരിച്ചു. ജി കൃഷ്ണൻകുട്ടി, ആര്യ, മോഹൻരാജ്, രാജേഷ് എസ് വി, ശ്രീജിത്, റെജി ടി, കെ പി മൃദണ്ഡൻ, സഞ്ജയ്, അമൽ, സിമി, പ്രവീൺ, എന്നിവർ ഭാരവാഹികളായി യൂണിറ്റ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുകുമാർ എസ്, മേഖലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു. മാസിക പ്രചാരണം നടത്താനും, ഗ്രാമപത്രം സ്ഥാപിക്കാനും പരിഷത് സംഘടനാ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.