കോഴിക്കോട് ജില്ലാ ബാലവേദി പ്രവര്‍ത്തക സംഗമം

0

ബാലവേദി ജില്ലാ പ്രവർത്തക സംഗമം പേരാമ്പ്ര കൈതക്കൽ വെച്ച് നടന്നു. MPC നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ ,ഇ രാജൻ , ഗിരീഷ് ബാബു, സതീഷ് കുമാർ , ശശിധരൻ മണിയൂർ, ബിനിൽ ബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി PK സതീശൻ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നായി 70 ഓളം പ്രവർത്തകർ പങ്കെടുത്തു. വലയ സൂര്യഗ്രഹണം, ചാന്ദ്രദിനം, ഫോൾഡ് സ്കോപ്പ് പരിശീലനം എന്നിവ നടന്നു. ജില്ലയിലെ സാധ്യമായ എല്ലാ യൂണിറ്റുകളിലും ബാലവേദി രൂപീകരിക്കാന്‍ പ്രവര്‍ത്തക സംഗമത്തില്‍ തീരുമാനമായി. പി കെ മുരളി സ്വാഗതവും ടി രാഘവൻ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

You may have missed