Home / Friends of KSSP

Friends of KSSP

ഷാർജ പുസ്തകമേളയിൽ പരിഷത്ത് പവലിയൻ

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിലെ പരിഷത്ത് പവലിയനു മുന്നില്‍ FoKSSP പ്രവര്‍ത്തകര്‍ യുഎഇ: ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ മുപ്പത്തിഎട്ടാമത് എഡിഷനിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക പവലിയൻ ഒരുക്കി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ. പി കെ പോക്കർ പവലിയൻ ഉദ്ഘാടനം ചെയ്തു. യു എ ഇ യിലുള്ള FoKSSP പ്രവർത്തകരാണു തുടർച്ചയായി അഞ്ചാം തവണയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സന്ദർശകർക്ക് …

Read More »

യു.എ.ഇ. സയന്‍സ് കോൺഗ്രസ്സ് 2019 സമാപിച്ചു

അബുദാബി: ശാസ്ത്രത്തിനുവേണ്ടി ഇന്ന് സംസാരിച്ചില്ലെങ്കിൽ ഇനിയൊരിക്കലും അത് സംസാരി ക്കേണ്ടിവരില്ലെന്നൊരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ. വൈശാഖൻ തമ്പി പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യപരിഷത്തും കേരള സോഷ്യൽ സെന്ററും ചേർന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു.എ.ഇ. ശാസ്ത്രകോൺഗ്രസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ശാസ്ത്രം വഹിക്കുന്ന പങ്ക് എന്താണെന്ന് നാമോരോരുത്തരും പരിശോധന നടത്തണം. …

Read More »

അബുദാബിയില്‍ പുസ്തക ചർച്ച

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ(NBT) സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സഹകരിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി, ഡോ. അഞ്ജന ചതോപാധ്യായ എഴുതിയ വിമന്‍ സയന്റിസ്റ്റ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. 175 ജീവചരിത്രങ്ങൾ അടങ്ങിയതുമായ ഈ പുസ്തകത്തിൽ ഇന്ത്യൻ വനിതകൾക്ക് ആരോഗ്യ പരിപാലന സേവനങ്ങൾ ഏറ്റെടുക്കാൻ പ്രേരണ നൽകിയ 26 വിദേശ മിഷനറി വനിതാ ഡോക്ടർമാരുടെ ശ്രദ്ധേയമായ കഥകളും …

Read More »

ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ചാപ്ടർ വാർഷികങ്ങള്‍

അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാര്‍ഷിക വേദി അബുദാബി ചാപ്റ്റര്‍ അബുദാബി: ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌ അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാർഷിക സമ്മേളനം ഖലീജ് ടൈംസ് അബുദാബി ബ്യുറോ ചീഫും അസിസ്റ്റന്റ് എഡിറ്ററുമായ അഞ്ജന ശങ്കർ കേരള സോഷ്യൽ സെന്ററിൽ ഉത്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സ്മിത അധ്യക്ഷത വഹിച്ചു. ബാലവേദി പ്രവർത്തകരായ ദേവിക രമേഷ്, ജിതിൻ ജയൻ എന്നിവരുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് ചാപ്റ്റർ കോഓർഡിനേറ്റർ ശ്യാം …

Read More »

ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി 14-ാം വാര്‍ഷിക സമ്മേളനം

ശാസ്ത്രബോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം അബുദാബി: ശാസ്ത്ര പഠനത്തോടൊപ്പം ശാസ്ത്രബോധവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പതിനാലാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജൂൺ 21നു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ചുകൊണ്ട് ഡോ. എം.എ ഖാദർ ചെയർമാനായുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ …

Read More »

ഷാർജാ അന്താരാഷ്ട്ര പുസ്‌തകോത്സവം

ഭൂമിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജാ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാഗമായി. ഷാർജാ എക്സ്പോ സെന്ററിൽ ഒക്ടോബർ 31 മുതൽ നവംബർ 10 വരെ നടന്ന 37-ാo ഷാർജാ അന്താരാഷ്ട്ര പുസ്തകോൽസവം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജാ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന …

Read More »

ഫ്രണ്ട്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ. വാര്‍ഷികം

അജ്മാന്‍: മുന്‍ പരിഷത്ത് പ്രവര്‍ത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് പതിമൂന്നാം വാര്‍ഷിക സമ്മേളനം ജൂണ്‍ 29നു അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്രനിര്‍വാഹകസമിതിയംഗവുമായ ടി.പി.ശ്രീശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വരുംതലമുറകള്‍ക്ക് ഉപകാരപ്രദമാവുന്നതും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്തതുമായ സുസ്ഥിരവികസനമാണ് കേരളത്തിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പലതും പരിസ്ഥിതിവിരുദ്ധമാണ്. ഏറ്റവുമധികം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് …

Read More »

“കളിവീടും കുട്ടിപ്പൂരവും” ഏകദിന ക്യാമ്പ്

അബുദാബി : ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യൂണിറ്റും യുവകലാസാഹിതിയും ചേർന്ന് മാര്‍ച്ച് 23-ന് അബുദാബി മലയാളി സമാജത്തിൽ “കളിവീടും കുട്ടിപ്പൂരവും” എന്നപേരിൽ ഏകദിന ക്യാമ്പ് നടത്തി. ശാസ്ത്രം, കളികൾ, അഭിനയം എന്നിങ്ങനെയുള്ള സർഗാത്മക ശില്പശാലകളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു. ‘ശാസ്ത്രലോകം ബൈജുരാജ്’ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടികൾ കൊടുത്തു. സുനിൽ ഈ പി, ധനേഷ് കുമാർ എന്നിവര്‍ നേതൃത്വം നല്‍കി.  

Read More »

ഷാർജ പുസ്തകമേള പരിഷത്ത് സ്റ്റാള്‍ ശ്രദ്ധേയമായി

ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 2 മുതൽ 12 വരെ നടന്ന പുസ്തകോൽസവം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന …

Read More »

ബാലവേദി കൂട്ടുകാർ ഷാർജ പ്ലാനറ്റോറിയം സന്ദർശിച്ചു

യു.എ.ഇ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ ബാലവേദി കൂട്ടുകാർ 2016 ഒക്ടോബർ 22 ശനിയാഴ്ച ബഹിരാകാശ മ്യൂസിയം സന്ദർശിച്ചു. ഷാർജ സെന്റർ ഫോർ ആസ്ട്രോണമി ആന്റ് സ്പെയ്സ് സയൻസിൽ (Sharjah Centre for Astronomy & Space Science) നടത്തിയ വിജ്ഞാനപ്രദവും കൗതുകകരവുമായ പരിപാടിയിൽ കുട്ടികളോടൊപ്പം മാതാപിതാക്കളും പരിഷത്ത് പ്രവർത്തകരുമടക്കം നൂറുപേർ പങ്കെടുത്തു. കോസ്മിക് പാർക്ക്, ഒബ്സർവേറ്ററി ആസ്ട്രോണമി …

Read More »