ചാന്ദ്രമനുഷ്യൻ ചേർത്തലയിൽ
ആലപ്പുഴ : മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് ജില്ലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്കരിച്ച ചാന്ദ്രമനുഷ്യന്റെ പര്യടനം ചേർത്തലയിൽ നിന്നും ചെങ്ങന്നൂർ നിന്നും ആരംഭിച്ചു. ചേർത്തലയിലെ പരിപാടി വെള്ളിയാകുളം യു പി സ്ക്കൂ ളിൽ ബാലവേദി ജില്ലാ കൺവീനർ മുരളി കാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രവീൺ ജി പണിക്കർ, ഡി. ബാബു, ആർ സന്തോഷ് കുമാർ, ബി ശ്രീലത, സോമൻ കെ വട്ടത്തറ, വിക്രമൻ നായർ, എൻ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ചാന്ദ്രമനുഷ്യൻ ‘ദ്വിഭാഷി’യുടെ സഹായത്തോടെ മറുപടി നൽകി.
രണ്ട് ചാന്ദ്രമനുഷ്യൻ യാത്രകളും ആലപ്പുഴ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പര്യടനം പൂർത്തിയാക്കി നെടുമുടി എൻ എസ് എസ് എച്ച് എസ്, കായംകുളം ഗവ യു പി എസ് എന്നിവിടങ്ങളിൽ സമാപിച്ചു.