പയ്യന്നൂർ മേഖലാ(കണ്ണൂർ ജില്ല) കൺവെൻഷൻ
കണ്ണൂർ ജില്ല-
പയ്യന്നൂർ മേഖലാ കൺവെൻഷൻ പെരുമ്പ GMUP സ്കൂളിൽ വെച്ച് 14-10- 23 ന് 2-30 മുതൽ നടന്നു. ശാസ്ത്രാവബോധ ക്യാമ്പയിൻ. വികസന പദയാത്ര, പഞ്ചായത്തുതല വിജ്ഞാനോത്സവം എന്നിവയാണ് പ്രധാന അജണ്ടയായി ചർച്ച ചെയ്തത്. ജില്ലാ കമ്മറ്റി അംഗം ശ്രീ.. പി.നാരായണൻ കുട്ടി മാസ്റ്റർ ക്യാമ്പയിൻ വിശദീകരിച്ച് ഉൽഘാടനം ചെയ്തു. വികസന പദയാത്ര റൂട്ട്, ശാസ്ത്രാ വബോധ ക്ലാസുകളുടെ സംഘാടനം എന്നിവ സംബന്ധിച്ച് ജില്ലാ കമ്മറ്റി അംഗം കെ.ഗോവിന്ദനും വിജ്ഞാ നോത്സവം പഞ്ചായത്തു തല സംഘാടനം, സംബന്ധിച്ച് ടി.വി.വിജയൻ മാസ്റ്ററും സംസാരിച്ചു. കഴിഞ്ഞ കാല മേഖലാ പ്രവത്തനങ്ങൾ സെക്രട്ടറി എൻ.വി. സുനിൽകുമാർ അവതരിപ്പിച്ചു. 52 പേർ പങ്കെടുത്ത മേഖലാ പ്രവർത്തക കൺവെൻഷനിൽ പ്രസിഡണ്ട് ശ്രീ.കെ.വി.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.