ഡോ. സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

0

ആരോഗ്യ രംഗത്തെ വികസനത്തിന് സ്ത്രീ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് ഏറെ മുന്നിലാണ്. എന്നാൽ ഈ മേഖലയിലെ പുതിയ വെല്ലുവിളികൾ പരിശോധിക്കേണ്ടതുണ്ട്ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

ഉദ്‌ഘാടനം ഡോ ബി ഇക്ബാൽ

13/10/2023

പത്തനംതിട്ട: പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ അനുസ്മരിക്കുന്നതിനായി  ആരോഗ്യ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ ഹാളിൽ യോഗം ചേർന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ രംഗത്തെ വികസനത്തിന് സ്ത്രീ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് ഏറെ മുന്നിലാണ്. എന്നാൽ ഈ മേഖലയിലെ പുതിയ വെല്ലുവിളികൾ പരിശോധിക്കേണ്ടതുണ്ട്ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ ഈ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും ഡോ. ഇക്ബാൽ പറഞ്ഞു.

യോഗത്തിൽ ആരോഗ്യ വിഷയ സമതി ഏറ്റെടുക്കുവാൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി സംസ്ഥാന കൺവീനർ C.P സുരേഷ് ബാബു വിശദീകരിച്ചു.
കെ രമേശ് ചന്ദ്രൻ, ഡോ. സി എസ് നന്ദിനി, ഡോ. അംജിത് രാജീവൻ എന്നിവർ സംസാരിച്ചു.

ഡോ. നന്ദിനി CS (ഡപ്യൂട്ടി DMO പത്തനംതിട്ട), ഡോ. അംജിത് രാജീവൻ (ആർദ്രം നോഡൽ ഓഫീസർ പത്തനംതിട്ട), ഡോ. ബിനു c ജോൺ (KGS DA) എന്നിവർ പ്രതികരണങ്ങൾ നടത്തി.സ്വാഗതം ജില്ലാ സെക്രട്ടറിയും നന്ദി, ചന്ദ്രവതി. D (ചെയർപേർസൺ, ആരോഗ്യ വിഷയ സമിതി)യും നൽകി.

യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ

പ്രാഥമികാരോഗ്യ സേവനം മെച്ചപ്പെടുത്തൽ
* ആരോഗ്യത്തിൻ്റെ സാമൂഹിക ഉറവിടങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തൽ
* ജനകീയ ഔഷധനയം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
* ആഗോള ജനകീയാരോഗ്യ പ്രസ്ഥാനം രൂപീകരണം
* പേറ്റൻ്റ് നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തൽ
* ജനകീയാരോഗ്യ കാഴ്ചപ്പാടുകൾക്ക് അടിത്തറയായ മെഡിക്കൽ വിദ്യാഭ്യാസ പരിഷ്കരണം

*മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പുതിയ    വെല്ലുവിളികളെ നേരിടുന്നതിനുള്ളപ്രവർത്തനങ്ങൾ
*ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി, ഏകലോകം ഏകാരോഗ്യം തുടങ്ങിയ പുതിയ ആശയങ്ങൾ
പ്രോത്സാഹിപ്പിക്കൽ
*കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ

ഡോ. സഫറുള്ള ചൗധരി ഒരു പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ആരോഗ്യരംഗത്തെ വികസനത്തിന് അമൂല്യ സംഭാവനകളാണ്. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുള്ള ഈ യോഗം ആരോഗ്യരംഗത്തെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും ഒരു അവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *