പരിണാമ സിദ്ധാന്തം ജനകീയ ചർച്ച

0

കോഴിക്കോട് : പരിണാമസിദ്ധാന്തം തെറ്റോ? ശാസ്ത്രസാഹിത്യ പരിഷത്ത് മാനാഞ്ചിറ മൈതാനത്ത് സംഘടിപ്പിച്ച ജനകീയ ചർച്ച കോഴിക്കോട്ടുകാർക്ക് പുതിയ അനുഭവമായി. ചാൾസ് ഡാർവിന്റെ ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് നടക്കുന്ന ഔദ്യോഗിക ശാസ്ത്രവിരുദ്ധ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പോലും അത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ സാഹചര്യത്തിലും ശാസ്ത്രഗവേഷണത്തിന്റെ രീതികൾ സാധാരണ ജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ഈ ജനകീയ ചർച്ച സംഘടിപ്പിച്ചത്. ഡോ.കെ.പി.അരവിന്ദൻ വിഷയമവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അശോകൻ ഇളവനി അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ പി.കെ.ബാലകൃഷ്ണൻ, പ്രൊഫ.കെ.ശ്രീധരൻ, കെ.രാധൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed