പരിഷത്ത് ജനസംവാദയാത്ര കോഴിക്കോട് കോർപ്പറേഷനിൽ

0

കോഴിക്കോട്: സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് മേഖലകൾ ആരംഭിച്ച ജനസംവാദയാത്ര കോഴിക്കോട് കോർപ്പറേഷൻ മേഖലയിൽ നവ0.5ന് പ്രയാണം നടത്തി.പ്രൊഫ.പി.ടി.അബ്ദുൽ ലത്തീഫ് തളി യുറീക്കാ ഗ്രന്ഥാലയ പരിസരത്ത് നവം 3ന് വൈകീട്ട് 5 മണിക്ക് ജാഥാ പ്രയാണം ഉദ്ഘാടനം ചെയ്തു. കെ.ടി.രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. പാവങ്ങാട്, കണ്ടം കുളങ്ങര, പുതിയ നിരത്ത് ജെട്ടി, പുതിയ നിരത്ത് ബസാർ എന്നിവിടങ്ങളിൽ ജാഥയെ സ്വീകരിച്ചു. സമാപന യോഗത്തിൽ ഡോ.ഇ.അബ്ദുൽ ഹമീദ് സംസാരിച്ചു. ജാഥയോടനുബന്ധിച്ച ജനസംവാദങ്ങൾ ഒക്ടോ. 31 ന് വൈ. 6 മണിക്ക് മേത്തോട്ട് താഴത്ത് നെല്ലിക്കോട് വാർഡ് കൗൺസിലർ എം.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. ഭക്തിയും വിശ്വാസവും എന്ന വിഷയത്തിൽ പ്രൊഫ.കെ.ശ്രീധരനും സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന വിഷയത്തിൽ കയനാട്ടിൽ പ്രഭാകരനും അവതരണം നടത്തി. തുടർന്ന് നവം-1ന് പുതിയ പാലം എ.കെ.ജി ലൈബ്രറിയിലും നവം – 2 ന് വളയനാട്ടും ഗണപത് യു.പി.സ്കൂൾ പൊക്കുന്നിലും നവം-4ന് രാവിലെ തൊണ്ടയാട് ടൗണിലും വൈകീട്ട് കോവൂർ വായനശാലയിലും നവം 8 ന് പുതിയ നിരത്ത് പ്രോഗ്രസ് വായനശാലയിലും സംവാദങ്ങൾ നടന്നു. വിവിധ സംവാദ കേന്ദ്രങ്ങളിൽ ഡോ.ഖദീജാ മുംതാസ്, ഡോ.കെ.പി.അരവിന്ദൻ ,ഡോ.ഹരികൃഷ്ണൻ, വി.ടി.നാസർ, എന്‍. ശാന്തകുമാരി എന്നിവർ സംസാരിക്കും. ബി.എസ്.മനോജായിരുന്നു ജാഥാ ക്യാപ്റ്റ്ന്‍. കയനാട്ടിൽ പ്രഭാകരൻ മാനേജരും എം.രാമദാസൻ പൈലറ്റുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed