വയനാട്ടിൽ ആയിരങ്ങൾ മഹാ ചന്ദ്രഗ്രഹണ നിരീക്ഷണം നടത്തി

0

പുൽപ്പള്ളി: വിവിധ വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും മഹാ ചന്ദ്രഗ്രഹണ നിരീക്ഷണത്തിന് ഒത്തുകൂടി. ചുവന്ന ചന്ദ്രനെ കണ്ട് ജനങ്ങൾ ആഹളാദ ചിത്തരായി. തുടക്കത്തിൽ മേഘ സാന്നിദ്ധ്യം ഗ്രഹണ ചന്ദ്രന്റെ ശോഭ കുറച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഓറഞ്ചുകലർന്ന ചുവപ്പു നിറത്തിൽ ചന്ദ്രനെ കാണാൻ സാധിച്ചു. തുടർന്ന് ഭാഗിക ഗ്രഹണവും നിഴൽ ഗ്രഹണവും കാണാനായി. ഗ്രഹണത്തിന്റെ ശാസ്ത്രവും അബദ്ധ ധാരണകളും എന്ന വിഷയം എല്ലാ കേന്ദ്രങ്ങളിലും ചർച്ച ചെയ്തു. വിളംബര ജാഥകളും നാടൻ പാട്ടുകളും ടെലസ്കോപ്പുകളും ബൈനോക്കുലറുകളും നിരീക്ഷണത്തിന് മാറ്റുകൂട്ടി. ഗ്രഹണാരംഭത്തിലെ ആകാശവും വളരെ മനോഹരമായിരുന്നു. വേട്ടക്കാരൻ, വേട്ടപ്പട്ടി, കാസിയോപ്പിയ, കാർത്തികക്കൂട്ടം തുടങ്ങിയ നക്ഷത്ര ഗണങ്ങളെ പരിചയപ്പെടുത്തുന്നതിനും ചന്ദ്രഗ്രഹണ നിരീക്ഷണം പ്രയോജനപ്പെട്ടു.
സെന്റ് ജോർജ് യു.പി. പുല്പള്ളി, നിർമല ഹൈസ്കൂൾ കബനിഗിരി, ഗവ. ഹൈസ്കൂൾ കാപ്പിസെറ്റ്, മീനങ്ങാടി, മാനന്തവാടി, വൈത്തിരി ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾ, സെന്റ് മേരീസ് കോളേജ് ബത്തേരി തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
സയൻസ് ക്ലബ് സെക്രട്ടറി സജി, ബി.ആർ.സി. കോർഡിനേറ്റേഴ്സ് കെ.ആർ.ഷാജൻ, എ.കെ.ഷിബു, ആസ്ട്രോ ഭാരവാഹികളായ കെ.പി.ഏലിയാസ്, ജോൺമാത്യു, സാബു ജോസ്. ഭാരവാഹികൾ പി.ആർ.മധുസൂദനൻ, എം.എം.ടോമി, ശ്രീവത്സൻ, കെ.കെ സുരേഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed