അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റിലെ റൂറൽ സയൻസ് & ടെക്നോളജി സെന്ററിന്റെ നേതൃത്വത്തിൽ അക്വാപോണിക്സ് പരിശീലനവും യൂണിറ്റ് വിതരണവും സംഘടിപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സയൻസ് സെന്ററിലെ സയന്റിഫിക് ഫാമിംഗ് യൂണിറ്റാണ്’ പരിപാടി സംഘടിപ്പിച്ചത്. മീനും പച്ചക്കറിയും സംയുക്തമായി കൃഷി ചെയ്യൂന്ന രീതിയാണിത്. മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി മാധവൻ അദ്ധ്യക്ഷത വഹിച്ച യോഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യൻ ഉദ്ഘാഘാടനം നിർവ്വഹിച്ചു. യൂണിറ്റുകളുടെ വിതരണ ഉദ്ഘാഘാടനം ഫാം ഫിഷറിസ് സ്റ്റേഷൻ പുതുവൈപ്പ് ഫിഷറീസ് യൂണിവേഴ്സിറ്റി സൂപ്രണ്ട് കെ.കെ.രഘുരാജ് നിർവ്വഹിച്ചു. പൂതൃക്ക കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് സജിത്ത് ദാസ് പി.ഡി പരിശീലന ക്ലാസ്സ് നയിച്ചു. സയൻസ് സെന്റർ രജിസ്ട്രാർ പി.എ.തങ്കച്ചൻ ആമുഖാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സുധാ രാജേന്ദ്രൻ, ശസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറ പി.കെ.വാസു ,ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ.എൻ.സുരേഷ്, ഹരിത ശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ ജോർജജ്, യൂണിറ്റ് പ്രസിഡന്റ് എം.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.സയന്റിഫിക് ഫാമിംഗ് കോ ഓർഡിനേറ്റർ പോൾ രാജ് സി സ്വാഗതം പറഞ്ഞ യോഗത്തിന് സയൻസ് സെന്റർ അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ കെ.കെ.ശ്രിധരൻ നന്ദി പറഞ്ഞു.നമ്മൾ ജനങ്ങൾ ജനോത്സവ പരിപാടികളുടെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.