അറുപത് വർഷം അറുപത് ശാസ്ത്ര പരീക്ഷണങ്ങൾ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലശാസ്ത്രോത്സവം

1

14-01-2023
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല സംഘടിപ്പിക്കുന്ന ബാലശാസ്ത്രോത്സവത്തിനു കോട്ടൺഹിൽ ജി.ജി. എച്ച്.എസ്.എസിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ബാല ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിരുദ്ധ പ്രചരണങ്ങൾ വലിയ അളവിൽ രാജ്യത്ത് നടക്കുമ്പോഴും പുതിയ തലമുറ ശാസ്ത്രാഭിരുചിയിൽ മികച്ച താൽപര്യം പ്രകടിപ്പിക്കുന്നത് വലിയ പ്രതീക്ഷയാണെന്നും, അതിനുള്ള അവസരങ്ങൾ പരമാവധി ഒരുക്കിക്കൊടുക്കുവാൻ സമൂഹം ശ്രമിക്കണമെന്നും, ഇതിനുള്ള ശക്തമായ ഇടപെലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ബാല ശാസ്ത്രോത്സവം എന്നും ഉദഘാടന പ്രസംഗത്തിൽ സാംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ 60 ഗ്രൂപ്പുകൾ 60 ശാസ്ത്ര പരീക്ഷണങ്ങൾ ഒരേ സമയം 60 മൂലകളിലായി അവതരിപ്പിക്കുന്ന ബാല ശാസ്ത്രോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പരിഷത്ത് ജില്ലാ പ്രസിഡൻ്റ് കെ.ജി.ഹരി കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ രാഖി രവി കുമാർ, പി. റ്റി. എ. പ്രസിഡൻ്റ് റഷീദ് ആനപ്പുറം, സി.പി.അരവിന്ദാക്ഷൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ജി. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ വിഷയ സമിതി പ്രസിദ്ധീകരിച്ച “പരീക്ഷണോത്സവം” എന്ന കൈപ്പുസ്തകം ഡോ.സി.പി.അരവിന്ദാക്ഷൻ രാഖി രവികുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. ബാലവേദി കൺവീനർ Dr. ബീന സ്വാഗതവും ജില്ലാ സെക്രട്ടറി രാജിത്ത് നന്ദിയും പറഞ്ഞു.ബാലശാസ്തോത്സവം 15 ന് വൈകീട്ട് സമാപിക്കും.

1 thought on “അറുപത് വർഷം അറുപത് ശാസ്ത്ര പരീക്ഷണങ്ങൾ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലശാസ്ത്രോത്സവം

Leave a Reply

Your email address will not be published. Required fields are marked *