പദയാത്ര സംഘാടകസമിതി രൂപീകരിച്ചു.

0

കയിലിയാട്: ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര സ്വീകരണം വിജയിപ്പിക്കുന്നതിനായി ഒറ്റപ്പാലം മേഖലയിലെ കയിലിയാട്ടിൽ സംഘാടകസമിതി രൂപീകരിച്ചു. കയിലിയാട് സർവീസ് ബാങ്ക് ഹാളിൽ,
ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി കെ നാരായണൻ, കെ എസ് നാരായണൻകുട്ടി, എം പി ഗോവിന്ദരാജൻ, പി കെ ജയപ്രകാശ്, വി രതീഷ് എന്നിവർ സംസാരിച്ചു. പരിഷത്ത് പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ബാലസുബ്രഹ്മ ണ്യൻ, ജോ സെക്രട്ടറി ഡോ. സുമ, മേഖല ട്രഷറർ മണികണ്ഠൻ, മേഖല കമ്മിറ്റി അംഗം മുരളീമോഹനൻ, ചേർപ്പുളശ്ശേരി മേഖല സെക്രട്ടറി രവീന്ദ്രൻ, ശ്രീനിവാസൻ മാസ്റ്റർ, ചളവറ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഇ ചന്ദ്രബാബു ചെയർമാനും വിനോദ് മാസ്റ്റർ ജനറൽ കൺവീനറും എം പി ഗോവിന്ദരാജൻ ,
എം വരുൺ എന്നിവർ കൺവീനർമാരുമായ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
എം വരുൺ സ്വാഗതവും പി പരമേശ്വരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *