അളഗപ്പനഗര്‍ പഞ്ചായത്തിലെ മുഴുവന്‍ ക്ലാസ്സ്മുറികളിലും ശാസ്ത്രമാസികകളെത്തി
പൂക്കോട് : വിദ്യാര്‍ഥികളെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രചോദിപ്പിച്ചും, പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിന്റെ വാതിലുകള്‍ തുറന്നും പരിഷത്തിന്റെ മാസികകളായ യുറീക്കയും ശാസ്ത്രകേരളവും അളഗപ്പനഗര്‍ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലെ 3 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലും എത്തുന്നു.
സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുമുള്ള പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റ് ആണ് പരിപാടി ഏറ്റെടുത്തിട്ടുള്ളത്.
അളഗപ്പനഗര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ വെച്ച് നടന്ന, മാസികകളുടെ വിതരണോല്‍ഘാടനം ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് . വി.കെ. സുബ്രമണ്യനും പൂക്കോട് S.N.U. P. സ്കൂളിലെ വിതരണോല്‍ഘാടനം പി.ടി.എ. പ്രസിഡന്റ് എ. ആര്‍. ബിജുവും നിര്‍വ്വഹിച്ചു.പരിഷത്ത് പ്രവര്‍ത്തകരായ ബാബു കൊല്ലേരി. വി.കെ. സുരേഷ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
ഹെഡ് മാസ്റ്റര്‍മാരായ സി. രാജേന്ദ്രകുമാര്‍, ശ്രീദേവി ടീച്ചര്‍, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ.എസ്. ജിനി, എം.ബി. സജീഷ് മാസ്റര്‍, സി.കെ. ബിന്ദു ടീച്ചര്‍, സദാനന്ദന്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് കൊടകര മേഖലാ പ്രസിഡന്റ് എസ്. ശിവദാസ് സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഫ്രാങ്കോ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.